Follow Us On

29

March

2024

Friday

ശ്രീരാമസേനയുടെ ഭീഷണി: ഉർദു, അറബി ക്ലാസുകൾ നിർത്തി

ശ്രീരാമസേനയുടെ ഭീഷണി: ഉർദു, അറബി ക്ലാസുകൾ നിർത്തി

മംഗലാപുരം: തീവ്രഹിന്ദുത്വവാദത്തിന്റെ വക്താക്കളായ ശ്രീരാമസേനയുടെ ഭീഷണിയെ തുടർന്ന് മംഗലാപുരത്തിനടുത്തുള്ള സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിൽ ഉർദു, അറബി ക്ലാസുകൾ നിർത്താൻ തീരുമാനിച്ചു.ഈ വിഷയങ്ങൾ പഠിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ മാസം ശ്രീരാമസേനയുടെ അമ്പതോളം പ്രവർത്തകർ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരിൽ 16 പേരെ പിന്നീട് പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതേത്തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് രക്ഷിതാക്കളുടെ യോഗം വിളിക്കുകയും സംഘർഷം ഒഴിവാക്കുന്നതിനായി ഉർദു, അറബി ക്ലാസുകൾ വേണ്ടെന്നുവയ്ക്കുകയുമായിരുന്നു.പാഠ്യവിഷയങ്ങളെ വർഗീയ കാഴ്ചപ്പോടോടെ കാണുന്നതും പഠനവിഷയങ്ങൾ തീരുമാനിക്കുന്നതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നതിനെയും ഉൽക്കണ്ഠയോടെയാണ് കാണുന്നതെന്ന് സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?