Follow Us On

29

March

2024

Friday

നമ്മുടെ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്?

നമ്മുടെ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്?

? ഈ കാലഘട്ടത്തിൽ അധ്യാപകർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്.
ഗുരുകുല വിദ്യാഭ്യാസത്തിനും ഗുരുവിനും ഏ റെ പ്രാധാന്യം കല്പിച്ചിരുന്ന ഒരു വിദ്യാഭ്യാസ രീ തിയായിരുന്നു ഭാരതത്തിൽ നിലനിന്നിരുന്നത്. ന മ്മുടെ ദൈവസങ്കല്പം തന്നെ മാതാപിതാ-ഗുരു-ദൈവം എന്നാണല്ലോ. ശാസ്ത്രവും സാങ്കേതികവിദ്യയും വളർന്നതോടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന് മാറ്റം വന്നു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒട്ടേറെ വെല്ലുവിളികൾ അധ്യാപകർക്ക് ഇന്ന് അഭിമുഖീകരിക്കേണ്ടി വരുന്നു.
യഥാർത്ഥത്തിൽ വിദ്യാർത്ഥികളുടെ പഠനത്തി നും വ്യക്തിത്വവികസനത്തിനും അവരെ പ്രാപ്തരാക്കുന്ന സുഹൃത്തും വഴികാട്ടിയുമായി തീരേണ്ടവരാണ് അധ്യാപകർ. അവരുടെ കഴിവുകളും അഭിരുചികളും കണ്ടെത്തി പ്രോത്സാഹനങ്ങളും നി ർദ്ദേശങ്ങളും നൽകാൻ അധ്യാപകർക്ക് സാധിക്കണം. പക്ഷേ ഇന്നിപ്പോൾ അധ്യാപകർ കുട്ടികൾക്ക് ഒരു ‘സഹായകൻ’ മാത്രമായി മാറിയിരിക്കുന്നു. കു ട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന പരിശീലനമോ സമയമോ അധ്യാപകർക്ക് ലഭിക്കുന്നില്ല. ആധുനിക രീതിയിലുള്ള പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഇന്ന് അധ്യാപകർക്ക് ലഭിക്കുന്ന മാർഗനിർദ്ദേശങ്ങളും റഫറൻസ് പു സ്തകങ്ങളും തീരെ അപര്യാപ്തമാണുതാനും. ഓ രോ കുട്ടിക്കും ആവശ്യമായ പഠനോപകരണങ്ങൾ നിർമിച്ച് നൽകാനും അവരുടെ പഠന പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും അധ്യാപകന് ലഭിക്കുന്ന സമയവും വളരെ തുച്ഛമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് കൂടുതൽ താല്പര്യം വർധിക്കുന്നത് മാ തൃഭാഷയോടുള്ള അവഗണനയ്ക്ക് കുറെയെങ്കിലും കാരണമാകുന്നുണ്ട്. ഇത് അവരുടെ ആശയഗ്രഹണത്തെയും സർഗ്ഗാത്മകതയെയും പരിപോഷിപ്പിക്കുന്നത് തടസമായിത്തീരുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കൾ ശരിയായ രീതിയിൽ ശ്ര ദ്ധിക്കുന്നില്ല. കമ്പ്യൂട്ടർ, ടി.വി, മൊബൈൽ ഫോൺ ഇവയുടെ ദുരുപയോഗം കുട്ടികളെ വഴിതെറ്റിക്കുകയും മൂല്യച്യുതിയിലേക്കും ധാർമിക അധഃപതനത്തിലേ ക്കും അവരെ നയിക്കുകയും ചെയ്യുന്നു. ഇവരെ നേ ർവഴിയിലേക്ക് നയിക്കുന്നതിന് അധ്യാപകർ ഏറെ ക്ലേശിക്കുകയാണ്. കുട്ടികളിൽ മൂല്യബോധവും സാമൂഹ്യബോധവും രാഷ്ട്രസ്‌നേഹവും വളർത്തുന്നതിനുള്ള പരിപാടികൾ ആധുനിക വിദ്യാഭ്യാസ രീതിയിൽ വളരെ കുറവാണ്. പ്രായോഗിക ജീവിതത്തിന് അനുയോജ്യമായ കഴിവുകളും അറിവും വികസിപ്പിക്കുന്നതിനോടൊപ്പം അവരിൽ രാഷ്ട്രസ്‌നേഹവും മൂ ല്യബോധവും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങ ളും കണ്ടെത്തേണ്ടിയിരിക്കുന്നു.
? കുട്ടികളെ ശിക്ഷിക്കരുതെന്ന് വ്യവസ്ഥയുണ്ട ല്ലോ. ശിക്ഷയില്ലാത്ത അധ്യാപനം ഫലപ്രദമാണോ.
ശിക്ഷയില്ലാത്ത അധ്യാപനം ഒരു പരിധിവരെ ഫലപ്രദമാണ്. കുട്ടികളെ കഠിനമായി ശിക്ഷിക്കുന്നതും ശാസിക്കുന്നതും അവരിൽ ഭയവും വിദ്വേഷവുമാണ് വളർത്തുന്നത്. അധ്യാപകരോടും വിദ്യാഭ്യാസ രീതികളോടുമുള്ള വെറുപ്പ് ഭാവിയിൽ അവരെ അക്രമികളും കുറ്റവാളികളുമാക്കിത്തീർത്തെന്നും വരാം. അധ്യാപകന്റെ സ്‌നേഹവും അംഗീകാരവും കുട്ടിയെ സന്തോഷിപ്പിക്കുകയും കർമ്മനിരതനാക്കുകയും ചെയ്യുന്നു. അനുകരണത്തിലൂടെയാണ് കുട്ടികൾ കാര്യങ്ങൾ മനസിലാക്കുന്നത്. അധ്യാപകരുടെ നല്ല മാതൃക കാണുവാനും അനുകരിക്കാനും കുട്ടികൾക്ക് അവസരം നൽകണം. കുട്ടികളിലെ ക്രിയാത്മകത അം ഗീകരിക്കുകയും അനുമോദിക്കുകയും തെറ്റുകൾ ചൂ ണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുകയും വേണം.
? അധ്യാപനജീവിതത്തിലെ മറക്കാനാകാത്ത അനുഭവം.
1980 ൽ ഞാൻ നാലാം ക്ലാസിൽ പഠിപ്പിക്കുന്ന കാലം. ഒരു ക്ലാസിലെ കുട്ടികളെ കളിക്കാൻ സ്‌കൂൾ ഗ്രൗണ്ടിലേക്ക് വിട്ടു. അപ്പോൾ കുറെ കുട്ടികൾ ഓടിവന്ന് എ ന്നോട് പറഞ്ഞു, ”ടീച്ചറേ, ഗ്രൗണ്ടിൽ കുട്ടികൾ അടിപിടി കൂടുന്നു.” പരാതി കേട്ട ഉടൻ തന്നെ ഞാൻ തെ റ്റ് ചെയ്ത ആ കുട്ടികളെ ക്ലാസിലേക്ക് വിളിപ്പിച്ചു. മൂന്നു കുട്ടികൾ അവർ ചെയ്ത തെറ്റ് സമ്മതിച്ചു. എ ന്നാൽ നാലാമൻ പറഞ്ഞു; ”ഞാനാരെയും അടിച്ചിട്ടില്ല.” ഏതായാലും ഇനി വഴക്കുണ്ടാക്കരുത് എന്നു പറഞ്ഞ് നാല് കുട്ടികൾക്കും ഓരോ അടി ശിക്ഷയായി നൽകി. ഉടനെ നാലാമത്തെ കുട്ടി എന്നെ രൂക്ഷമായി നോക്കി എന്തൊക്കെയോ പറഞ്ഞ ശേഷം ബാഗുമെടുത്ത് ക്ലാസിൽ നിന്നിറങ്ങി ഓടി. ഞാനാകെ അതിശയിച്ചുപോയി. പിന്നീട് ഞാൻ അവരുടെ ക്ലാസിൽ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ പെൺകുട്ടികൾ പറഞ്ഞു. ”ടീച്ചറേ, അവൻ ബഹളങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. വെറുതെ അവിടെ നോക്കിനിന്നതേയുള്ളു. മറ്റ് കുട്ടികൾ നുണ പറഞ്ഞതാണ് എന്ന്.” അതു കേട്ടപ്പോൾ എനിക്കും വിഷമം തോന്നി. അ ടുത്ത ദിവസം ആ കുട്ടിയും അമ്മയും വന്ന് എന്നോട് സംസാരിച്ചു. അങ്ങനെയൊക്കെ സംഭവിച്ചതിന് അവർ ക്ഷമ ചോദിക്കുകയും ചെയ്തു. സത്യമറിയാതെ അ വനെ ശിക്ഷിച്ചത് എനിക്കും വേദനയുണ്ടാക്കി യിരുന്നു. ഈ സംഭവത്തിന് ശേഷം പിന്നീട് കുട്ടിക ൾ കുറ്റം ചെയ്തു എന്ന് പറഞ്ഞ് ആരുടെയെങ്കിലും പേര് വിളിച്ച് പറയുമ്പോൾ കേട്ടപാടെ തന്നെ ശിക്ഷിക്കാൻ ഞാൻ തയ്യാറായിട്ടില്ല. കാര്യങ്ങൾ ചോദിച്ചറി ഞ്ഞ് തെറ്റ് അവരെ ബോധ്യപ്പെടുത്തിയശേഷമേ ശി ക്ഷ നൽകാറുള്ളൂ. അന്ന് ഞാൻ അബദ്ധത്തിൽ ശി ക്ഷിച്ച കുട്ടി ഇന്ന് വിദേശത്ത് എഞ്ചിനിയറായി ജോലി ചെയ്യുന്നു. അവധിക്കാലത്ത് അവൻ എന്നെ കാണാൻ വരാറുണ്ട്.
? കുട്ടികൾ വഴിതെറ്റിപ്പോകാനിടയാകുന്ന സാഹചര്യത്തിൽ അവരെ എങ്ങനെ നേർവഴിക്ക് നയിക്കാം.
ഒരു സാധാരണ വ്യക്തിയാണ് അധ്യാപകർ എന്ന ബോധ്യം കുട്ടികളിൽ ഉളവാക്കണം. കുട്ടിക്ക് തന്റെ ആശയങ്ങളും വിഷമതകളും പങ്കുവയ്ക്കാനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുവാനും കഴിയുന്ന ഉത്തമ സുഹൃത്തായിരിക്കണം അധ്യാപകർ. കുട്ടികൾക്ക് മാതൃകയായിരിക്കണം അധ്യാപകരുടെ ജീവിതം. കൃത്യനിഷ്ഠ, സത്യസന്ധത തുടങ്ങിയ സദ്ഗുണങ്ങൾ കുട്ടികൾ അനുകരിക്കും. കുട്ടികളിൽ തെറ്റുകൾ കാണുമ്പോൾ അത് ചൂണ്ടിക്കാണിക്കാനും അതിന്റെ ദൂഷ്യവശങ്ങളും ഭവിഷ്യത്തുകളും മനസിലാക്കി കൊടുക്കുവാനും അധ്യാപകർ ശ്രദ്ധിക്കണം. ക്ലാസിലെ എല്ലാ കുട്ടികളുമായി ആശയവിനിമയം നടത്തണം. കുട്ടികളുടെ പ്രശ്‌നങ്ങൾ അവരുമായി ചർച്ച ചെയ്ത് പരിഹാരവും കണ്ടെത്തണം. അവരുടെ സർ ഗാത്മകമായ കഴിവുകൾ കണ്ടെത്തി അംഗീകരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും പരിശ്രമിക്കണം. രക്ഷിതാക്കളുടെ അമിതലാളനയും അതുപോലെ കഠിന ശിക്ഷകളും പല കുട്ടികളെയും തെറ്റിലേക്കും അപക്വബന്ധങ്ങളിലേക്കും നയിക്കാറുണ്ട്. അതുകൊണ്ട് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കണം. മാധ്യമങ്ങളും കുട്ടികളെ വഴിതെറ്റിക്കുന്നുണ്ട്. സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനും അല്ലാത്തവ തിരസ്‌കരിക്കാനുമുള്ള വിവേചനശക്തി കുട്ടികളിൽ വളർത്തിയെടുക്കണം. കു ട്ടികളുടെ കുടുംബം, സാമൂഹ്യ ചുറ്റുപാടുകൾ എ ന്നിവ മനസിലാക്കുവാനും ആവശ്യമായ സന്ദർഭങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകാനും അധ്യാപകർക്ക് കഴിയണം. ഇപ്രകാരം കുട്ടികളുടെ അറിവിനെയും പഠനത്തെയും വ്യക്തിത്വത്തെയും വള ർത്തി സ്വയം പര്യാപ്തതയിലേക്ക് അവരെ നയിക്കാൻ കഴിയുന്ന ഒരു ചാലകശക്തിയായി അ ധ്യാപകർ മാറണം.
(ഇക്കഴിഞ്ഞ വർഷം മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് നേടിയ സെലിൻ ജോസഫ് പറമ്പകത്ത് വെള്ളരിക്കുണ്ട് നിർമ്മലഗിരി എ.എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസാണ്. തലശേരി കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷനൽ ഏ ജൻസി ഏർപ്പെടുത്തിയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 37 വർഷത്തെ അധ്യാപന ജീവിതത്തിൽ കുട്ടികൾക്കുവേണ്ടി ഒട്ടേറെ നൂതന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഭർത്താവ് : തോമസ് അബ്രഹാം (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജൂഡ്‌സ് ഹയർ സെ ക്കന്ററി സ്‌കൂൾ, വെള്ളരിക്കുണ്ട്). മക്കൾ : അനില (ടീച്ചർ, പെരുമ്പടവ് ഹയർ സെക്കന്ററി സ്‌കൂൾ), അജയ് (എം.എസ്.സി വിദ്യാർത്ഥി മണിപ്പാൽ യൂണിവേഴ്‌സിറ്റി).
ആന്റണി തുരുത്തിപ്പിള്ളി
കാസർഗോഡ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?