Follow Us On

28

March

2024

Thursday

മാർപാപ്പയും കാന്റർബറി ആർച്ചുബിഷപ്പും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

മാർപാപ്പയും കാന്റർബറി ആർച്ചുബിഷപ്പും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

ഇംഗ്ലണ്ട്: ഫ്രാൻസിസ് മാർപാപ്പയും ആംഗ്ലികൻ സഭാതലവൻ കാന്റർബറി ആർച്ചുബിഷപ് ജെസ്റ്റിൻ വെൽബിയും വത്തിക്കാനിൽ ഒക്‌ടോബർ 5 ന് കൂടിക്കാഴ്ച നടത്തിയേക്കും. വത്തിക്കാൻ കൂടിക്കാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങികയാണെന്ന് വത്തിക്കാനിലെ ആംഗ്ലിക്കൻ ഉന്നതസമിതി അംഗങ്ങലിലൊരാൾ കാത്തലിക് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി.
വത്തിക്കാനിലെത്തുന്ന അദ്ദേഹം മാർപാപ്യോടൊപ്പം സാൻ ഗ്രിഗോറിയോ അൽ സെലിയോയിൽ പ്രാർത്ഥനയിൽ പങ്കെടുക്കും. രണ്ടാം ദിവസം രണ്ടുപേരും കൂടിക്കാഴ്ച നടത്തും. എക്യുമെനിക്കൽ ബന്ധങ്ങളിൽ പുതിയയുഗത്തിന്റെ പിറവിയായിരിക്കും അതെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനുമുമ്പ് അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയുമായി വത്തിക്കനിൽ 2013 ലും 2014 ലും കൂടിക്കാഴ്ച നടത്തിയുന്നു.
കാന്റർബറി ആർച്ചുബിഷപും മാർപാപ്പയും കൂടിക്കാഴ്ച നടത്തുന്ന സാൻ ഗ്രിഗോറിയോ അൽ സിയേലോ ബസ്ലിക്കയും ചരിത്രപരമായി വളരെയധികം പ്രാധാന്യം അർഹിക്കുന്നു.1450 വർഷത്തോളം പഴക്കമുള്ള സാൻ ഗ്രിഗോറിയോ ബസ്ലിക്ക ബ്രിട്ടനുമായി വളരെ ബന്ധമുള്ളതാണ്. അവിടെ വെച്ചായിരുന്നു മഹാനായ ഗ്രിഗറി മാർപാപ്പ അഗസ്റ്റീനിയൻ സന്യാസികളെ ബ്രിട്ടനെ സുവിശേഷവത്ക്കരിക്കുക എന്ന ദൗത്യം ഭരമേൽപിച്ചത്. അതുകൊണ്ടു തന്നെ ആംഗ്ലിക്കൻ വിശ്വാസികൾ ഈ ദേവാലയത്തെ തങ്ങളുടെ മദർഹൗസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കാന്റർബറി ആർച്ചുബിഷപും കത്തോലിക്കസഭയുടെ പരമാധ്യക്ഷനായ മാർപാപ്പയും തമ്മിൽ നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്. 1989 ലായിരുന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി ആർച്ചുബിഷപ് റോബട്ട് റൂൺസിയും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. 2002 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പആർച്ചുബിഷപ് ജോൺ കാരെയുമായി കൂടിക്കാഴ്ചനടത്തിയിരുന്നു. 2012 ൽ ബെനഡിക്ട് പതിനാറമൻ മാർപാപ്പയും ആർച്ചുബിഷപ് റോവാൻ വില്യംസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?