Follow Us On

28

March

2024

Thursday

ഉത്തർപ്രദേശിൽ ദൈവാലയത്തിന്റെ നേർക്ക് ബോംബെറിഞ്ഞു

ഉത്തർപ്രദേശിൽ ദൈവാലയത്തിന്റെ നേർക്ക് ബോംബെറിഞ്ഞു

ലക്‌നൗ: ഉത്തർപ്രദേശിലെ ലക്കിംപൂർ ഖേരി ജില്ലയിലെ കൊട്ടാലിക്കടുത്ത് ക്രൈസ്റ്റ് ദൈവാലയത്തിന് നേരെ രാത്രിയിൽ ബോംബെറിഞ്ഞു. ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബോംബ് പൊട്ടിത്തെറിച്ച് ജനൽച്ചില്ലുകളും ഫർണീച്ചറുകളും തകർന്നു. പൊട്ടാത്ത ഒരു ബോംബ് ദൈവാലയ മുറ്റത്തുനിന്നും കണ്ടെടുത്തു.
തുടർന്ന് ദൈവാലയത്തിനുനേരെ കല്ലുകൾ എറിഞ്ഞതിനുശേഷമാണ് സംഘം പിന്തിരിഞ്ഞത്. ദൈവാലയ ആക്രമണങ്ങൾ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുന്ന ഉത്തർപ്രദേശിൽ ഈ സംഭവത്തിലും പോലീസ് നിഷ്‌ക്രിയമായിട്ടാണ് പ്രവർത്തിച്ചത്. ആക്രമണം നടന്ന് ഒരു ദിവസത്തിനുശേഷമാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. ദൈവാലയത്തിനു നേരെ ഉണ്ടായ ആക്രമണം ഉണ്ടായതിനെത്തുടർന്ന് ഇവിടുത്തെ വിശ്വാസികൾ ഉൽക്കണ്ഠയിലാണ്. പിറ്റേ ഞായറാഴ്ച ദൈവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ പങ്കുചേരുമ്പോഴും അവരുടെ മുഖങ്ങളിൽ ആശങ്ക പ്രകടമായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?