Follow Us On

28

March

2024

Thursday

വെറും പെൻസിൽ എഴുത്തുകൾ

വെറും പെൻസിൽ എഴുത്തുകൾ

ജീവിതത്തിന്റെ വ്യത്യസ്തതലങ്ങളിൽ നാം പെൻസിൽ ഉപയോഗിക്കുന്നു. പെൻസിൽ ചില പ്രബോധനങ്ങൾ നൽകുന്നുണ്ട്. ഒന്ന്: ”നിനക്ക് വലിയ കാര്യങ്ങൾചെയ്യാൻ കഴിയും. പക്ഷെ അതു സാധിക്കണമെങ്കിൽ ആരുടെയെങ്കിലും വിദഗ്ദ്ധകരങ്ങളിൽ എത്തിച്ചേരണം. ആ കരങ്ങൾ നിന്നെക്കൊണ്ട് അത്ഭുതം സാധ്യമാക്കും”. മദർ തെരേസ പറയുന്നു;”ഈശ്വരന്റെ കയ്യിലെ പെൻസിലാണ് ഞാൻ’. നമ്മെ ദൈവകരങ്ങളിൽ ഏല്പിക്കുകയും ദൈവത്തിന് ഉപയോഗിക്കാൻ സമർപ്പിക്കുകയും ചെയ്യുമ്പോൾ വൻകാര്യങ്ങൾ സധ്യമാകും. മറ്റുള്ളവരുടെ കൂടി സഹകരണത്തോടെയാണ് വൻകാര്യങ്ങൾ ചെയ്യാൻ സാധിക്കുക.
രണ്ട്:”കൂടെക്കൂടെ നിന്നെ ചെത്തി മിനുക്കേണ്ടിവരും. എങ്കിൽമാത്രമേ കാര്യക്ഷമമായ നല്ല പെൻസിലാകൂ”. നമ്മുടെ പ്രവൃത്തികൾ കാര്യക്ഷമമാകണമെങ്കിൽ നാം വേദനിപ്പിക്കുന്ന മൂർച്ചകൂട്ടലിന് വിധേയമാകണം. വേദനിപ്പിക്കുന്ന പരീക്ഷണങ്ങൾ, പ്രതിസന്ധികൾ, രോഗങ്ങൾ തുടങ്ങിയവയെല്ലാം ജീവിതത്തിലുണ്ടാകും. അവിടെ അസ്വസ്ഥരാകരുത്. പരാതികളും പരിഭവങ്ങളും വേണ്ട. അനുഭവങ്ങൾ നമ്മെ കൂടുതൽ കരുത്തുറ്റവരും പ്രാഗത്ഭ്യമുള്ളവരുമാക്കും.
മൂന്ന്: ”നിന്റെ പിന്നറ്റത്ത് റബ്ബർ ഘടിപ്പിക്കുന്നത് തെറ്റുകൾ വന്നാൽ അവ തിരുത്താനാണ്.”തെറ്റുകൾ സ്വാഭാവികവും മനുഷ്യസഹജവുമാണ്. എന്നാൽ തെറ്റിനെ തിരിച്ചറിഞ്ഞ് തിരുത്താൻ കഴിയുന്നത് ശ്രേഷ്ഠകരമാണ്. നാല്: പുറത്തെ തടിയോ ചായമോ അല്ല പെൻസിലിനെ കരുത്തുറ്റതാക്കുന്നത്. ഉള്ളിലെ കാമ്പാണ്. മലിനവും ബാലിശവുമായ കാര്യമാണ് ഉള്ളിലുള്ളതെങ്കിൽ പരാജയപ്പെടും. മനുഷ്യനിൽ നിന്ന് പുറപ്പെടുന്നതാണ് അവനെ അശുദ്ധനാക്കുന്നത്. ഹൃദയശുദ്ധിയും നന്മനിറഞ്ഞ മാനവമൂല്യങ്ങളുമാണ് ഒരാളെ ഉന്നതവ്യക്തിത്വത്തിന് ഉടമയാക്കുന്നത്.
അഞ്ച്: ”നിന്നെ ഉപയോഗിക്കുന്ന എല്ലാ പ്രതലത്തിലും നിന്റെ അടയാളം നീ അവശേഷിപ്പിക്കണം.”കടന്നുപോകുന്ന കർമ്മമണ്ഡലങ്ങളിൽ ഓരോ മനുഷ്യനും തന്റെ പാദമുദ്ര പതിപ്പിക്കണം. മറ്റുള്ളവർക്ക് ആദരിക്കാനും അംഗീകരിക്കാനും പോന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം. നന്മയുടെയും സന്തോഷത്തിന്റെയും അനുഭവങ്ങൾ മറ്റുള്ളവർക്ക് നിരന്തരം സമ്മാനിക്കുമ്പോഴാണ് നാം അവശേഷിപ്പിക്കുന്ന പാദമുദ്രകൾ സ്മരണാർഹമാകുന്നത്. ആസൂത്രണത്തെയും രൂപകല്പനയേയും സൂചിപ്പിക്കുന്ന പെൻസിൽ നമ്മുടെ ജീവിതാസൂത്രണത്തിനും രൂപകല്പനയ്ക്കും പുതിയ മാനങ്ങൾ നൽകട്ടെ. സ്‌നേഹ-സേവന ദൗത്യങ്ങൾ അഭംഗുരം നിറവറ്റേി യജ്ഞം തുടരുക.
അഡ്വ. ചാർളി പോൾ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?