Follow Us On

29

March

2024

Friday

ദൈവാലയത്തിൽ നായ്ക്കളെ വിളിച്ച് കൂട്ടിയത് കൗതുകമായി

ദൈവാലയത്തിൽ നായ്ക്കളെ വിളിച്ച് കൂട്ടിയത് കൗതുകമായി

മുംബൈ: വിവിധ മേഖലകളിൽ താന്താങ്ങളുടെ ദിനം ആഘോഷിക്കുമ്പോൾ നായ്ക്കൾക്കും ഒരു ദിനം. മുംബൈയിലെ സെന്റ് ജോൺ ദ ഇവാൻജിലിസ്റ്റ് ദൈവാലയത്തിലാണ് നായ്ക്കളുടെ ദിനം ആചരിച്ചത്. ഇതിന്റെ സൂത്രധാരകൻ ഫാ. ജോസഫ് ഡിസൂസയാണ്.
ഇപ്പോഴത്തേതുപോലെ നായ്ക്കൾ ആക്രമസ്വഭാവം കാണിക്കാത്ത കാലഘട്ടത്തിലാണ് അദ്ദേഹം ഇതിന് തുടക്കമിടുന്നത്. അതായത് ഇരുപത് വർഷം മുമ്പ്. അദ്ദേഹത്തിന് ഈ പ്രചോദനം ലഭിച്ചത് ഗോവയിലെ സെന്റ് ആന്റൺ ചർച്ചിൽനിന്നുമാണ്. എല്ലാ ജീവജാലങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും സ്വർഗീയ മധ്യസ്ഥനായ സെന്റ് ഫ്രാൻസിസ് ഡി അസീസിയുടെ തിരുനാളിനോടനുബന്ധിച്ചാണ് നായ്ക്കളുടെ ദിനം ഗോവയിൽ ആചരിക്കുന്നത്.
എല്ലാ വർഷവും ഒക്‌ടോബർ മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് നായ്ക്കളുടെ ദിനമായി ഫാ. ജോസഫ് ഡിസൂസയുടെ നേതൃത്വത്തിൽ ആചരിക്കുന്നത്. നായ്ക്കൾ മാത്രമല്ല, മറ്റു പക്ഷിമൃഗാദികളെയും ഈ പ്രത്യേക ദിനത്തിൽ ദൈവാലയത്തിൽ കൊണ്ടുവന്ന് ആശീർവാദം വാങ്ങാറുണ്ട്. എല്ലാ മതവിഭാഗക്കാർക്കും ഈ ആശീർവാദദിനത്തിൽ പങ്കെടുക്കാം. ജനങ്ങളുടെ സൗകര്യാർത്ഥം മുംബൈയിലെ വിവിധ ഇടവകകളിൽ അന്നേദിവസം ഫാ. ഡിസൂസ വളർത്തുമൃഗങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ആശീർവാദവും നൽകുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?