Follow Us On

29

March

2024

Friday

കാരിത്താസ് ഇന്ത്യ മൂന്നാം ലിംഗക്കാരെ റിക്രൂട്ട് ചെയ്യുന്നു

കാരിത്താസ് ഇന്ത്യ മൂന്നാം ലിംഗക്കാരെ റിക്രൂട്ട് ചെയ്യുന്നു

ന്യൂഡൽഹി: കാത്തലിക് ബിഷപ്‌സ് കോൺഫ്രൻസ് ഓഫ് ഇന്ത്യയുടെ സോഷ്യൽ സർവീസ് വിഭാഗമായ കാരിത്താസ് ഇന്ത്യ മൂന്നാം ലിംഗക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ഫ്രെഡറിക് ഡിസൂസ അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ചാണ് ഈ തീരുമാനമെന്നും ഫാ. ഡിസൂസ പറയുകയുണ്ടായി. ജന്മനാ മൂന്നാംലിംഗ വിഭാഗത്തിൽ ജനിച്ചവരെയാണ് ഇപ്രകാരം റിക്രൂട്ട് ചെയ്യുന്നത്. ഗ്രൂപ്പുകളായ മൂന്നാം ലിംഗക്കാർക്ക് മുൻഗണന. ഓപ്പറേഷനിലൂടെ ലൈംഗികമാറ്റം വരുത്തിയവർക്ക് ഈ റിക്രൂട്ട്‌മെന്റ് ബാധകമല്ല.
കാരിത്താസ് ഇന്ത്യയുടെ ഈ നവീന ആശയം മറ്റു സ്ഥാപനങ്ങളും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാ. ഡിസൂസ അറിയിച്ചു. കാരിത്താസ് ഇന്ത്യ വിവിധ മേഖലകളിൽ സ്തുത്യർഹമായ സോഷ്യൽ സർവീസ് സേവനം നടത്തുന്നു. പ്രത്യേകിച്ച് പ്രകൃതിദുരന്ത വേളകളിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?