Follow Us On

29

March

2024

Friday

അല്മായ പ്രേഷിതൻ പുരസ്‌കാരം പി.യു. തോമസിന്

അല്മായ പ്രേഷിതൻ പുരസ്‌കാരം പി.യു. തോമസിന്

കത്തോലിക്ക കോൺഗ്രസ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
കൊച്ചി: വിവിധ രംഗങ്ങളിലെ മികവിനു കത്തോലിക്ക കോൺഗ്രസ് സംസ്ഥാനതലത്തിൽ നൽകുന്ന വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനരംഗത്തെ മികവിനുള്ള അല്മായ പ്രേഷിതൻ പുരസ്‌കാരം കോട്ടയം നവജീവൻ ട്രസ്റ്റ് സ്ഥാപകനും ചങ്ങനാശേരി അതിരൂപതാംഗവുമായ പി.യു. തോമസിനു നൽകും. 10001 രൂപയും പ്രശസ്തിപത്രവുമാണു പുരസ്‌കാരം.
മതബോധന രംഗത്തു മികച്ച സേവനത്തിനുള്ള ഒ.എം. ജോൺ ഓലിക്കൽ മതബോധന അവാർഡിനു പി. എം. അഗസ്റ്റിൻ പുതിയകുന്നേൽ (പാലാ), സിസ്റ്റർ ജോസിലി ഉടുമ്പന്നൂർ എഫ്‌സിസി (കോതമംഗലം) എന്നിവർ അർഹരായി. കലാ സാംസ്‌കാരിക രംഗത്തെ മികവിന് ആർട്ടിസ്റ്റ് സിബി വലിയപറമ്പിൽ (ചങ്ങനാശേരി), ഗായകൻ തോപ്പിൽ ആന്റോ (എറണാകുളം- അങ്കമാലി) എന്നിവർക്കാണു പുരസ്‌കാരം. സാമൂഹ്യ സേവന രംഗത്ത് ഏർപ്പെടുത്തിയ സിറിയക് കണ്ടത്തിൽ അവാർഡിന് പെരുമ്പാവൂർ കൂവപ്പടി ബത്‌ലഹേം അഭയഭവൻ സ്ഥാപക മേരി എസ്തപ്പാൻ (എറണാകുളം- അങ്കമാലി) അർഹയായി. സാമൂഹ്യ രംഗത്തെ മികച്ച സേവനത്തിനുള്ള കത്തോലിക്ക കോൺഗ്രസ് അവാർഡ് റോബിൻ അരീപ്പറമ്പിലിനു (തലശേരി) നൽകും. 5001 രൂപ വീതവും പ്രശസ്തിപത്രവുമാണ് ആറു പേർക്കും ലഭിക്കുക.
ഒക്ടോബർ 22 നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുരസ്‌കാരങ്ങൾ സമർപ്പിക്കും. കത്തോലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പുരസ്‌കാരജേതാക്കളെ അനുമോദിക്കും.
വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കേരളത്തിലെ വിവിധ രൂപതകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കുള്ള ജോ കച്ചിറമറ്റം സ്‌കോളർഷിപ്പ്, എം.വി. ഡൊമിനിക് മണ്ണിപ്പറമ്പിൽ സ്‌കോളർഷിപ്പ്, സി.വി. വർക്കി ചാത്തൻകണ്ടം സ്‌കോളർഷിപ്പ്, അഡ്വ. സിറിയക് കണ്ടത്തിൽ സ്‌കോളർഷിപ്പ്, വിവിധ കത്തോലിക്ക കോൺഗ്രസ് സ്‌കോളർഷിപ്പുകൾ എന്നിവയും സമ്മേളനത്തിൽ വിതരണം ചെയ്യുമെന്നു കത്തോലിക്ക കോൺഗ്രസ് സംസ്ഥാന ഡയറക്ടർ ഫാ. ജിയോ കടവി, പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം എന്നിവർ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?