Follow Us On

28

March

2024

Thursday

ചക്ക വിഭവങ്ങളുടെ പെരുമയുമായി ചക്കവണ്ടി ചൈതന്യയിൽ

ചക്ക വിഭവങ്ങളുടെ പെരുമയുമായി ചക്കവണ്ടി ചൈതന്യയിൽ

കോട്ടയം: ചക്കയുടെ വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനും വിപണനത്തിനുമായി തിരുവനന്തപുരത്തുനിന്നും ആരംഭിച്ച കേരള ചക്കവിളംബര യാത്ര കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനമായ തെള്ളകം ചൈതന്യയിൽ എത്തി. വിളംബരയാത്രയോടനുബന്ധിച്ച് ചക്ക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ക്രമീകരിച്ചിരുന്നു. ചക്കവണ്ടിയിൽ ചക്ക വിഭവങ്ങളായ ജാം, സ്‌ക്വാഷ്, ചക്കവരട്ടി, ചക്കപ്രഥമൻ, മിക്‌സ്ചർ, ചിപ്‌സ്, ഉണ്ണിയപ്പം, ചക്കയട, മുറുക്ക്, പുട്ട് പൊടി, അച്ചാർ, ചക്കച്ചുള ഉണങ്ങിയത്, ചക്കക്കുരു ചമ്മന്തിപൊടി, ഇടിച്ചക്ക തോരൻ, ചക്ക അവുലോസ്, ചക്കക്കുരു ജാപ്പി, ചക്ക ഐസ് ക്രീം എന്നിവയോടൊപ്പം വിവിധയിനം പ്ലാവിൻ തൈകളും ആവശ്യക്കാർക്ക് വാങ്ങുവാൻ അവസരം ഒരുക്കിയിരുന്നു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ബിൻസ് ചേത്തലിൽ, വിളംബര സന്ദേശ യാത്ര ക്യാപ്റ്റൻ മൃദുവർണ്ണൻ കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജാക്ക് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, ശാന്തിഗ്രാം, സിസ, കേരളാ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ എന്നിവയോടൊപ്പം നബാർഡ്, എസ്.എഫ്.എ.സി, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, സീഡ് ഡിവിഷൻ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ചക്കവിളംബര യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?