Follow Us On

29

March

2024

Friday

ഇറാക്കി സേന മൊസൂളിലേയ്ക്ക്, വിശ്വാസികൾ പ്രാർത്ഥനയിൽ

ഇറാക്കി സേന മൊസൂളിലേയ്ക്ക്, വിശ്വാസികൾ പ്രാർത്ഥനയിൽ

ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം ഇസ്ലാമിക് ഭീകരരുടെ ശക്തികേന്ദ്രമായ മോസൂളിലേയ്ക്ക് ഇറാക്കി സൈന്യം മാർച്ചുചെയ്തുതുടങ്ങി. ക്രൈസ്തവകേന്ദ്രമായിരുന്ന നിനവേയിലെ ഏതാനും നഗരങ്ങൾ തിരിച്ചുപിടിക്കാൻ ഇറാക്കി സംയുക്തസേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
തങ്ങളുടെ സ്വന്തം ദേശത്തേയ്ക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളെല്ലാം എന്ന് ഇറാക്കിലെ അഭായാർത്ഥിക്യാമ്പിൽ കഴിയുന്ന ഫാ. റോനി മോനിക്ക വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരയെുള്ള യുദ്ധം ആരംഭിച്ചതോടെ അഭയാർത്ഥി ക്യാമ്പുകളിലെല്ലാം പ്രതീക്ഷയുടെ പുഞ്ചിരി വിരിഞ്ഞു തുടങ്ങിയിരിക്കുന്നു. യുദ്ധം തുടങ്ങി ആദ്യദിനത്തിൽ തന്നെ നിനവേയിലെ പുരാതന മൊണാസ്റ്ററിയായ ബെൻഹം ആന്റ് സിസ്റ്റർ സാറാ മൊണാസ്റ്ററി സൈന്യം തിരിച്ചുപിടിച്ചു. മോസൂളിന് ചുറ്റുമുള്ള നഗരങ്ങളിൽ ഇപ്പോഴും അനേകം ക്രൈസ്തവർ ജീവിക്കുന്നുണ്ടെന്നും അവർക്ക് സംരക്ഷണം നൽകുന്നത് ഇറാക്കി സേനയാണെന്നും ഫാ. റോനി പങ്കുവച്ചു.
ക്രൈസ്തവകേന്ദ്രമായ ക്വാറാഘോഷിനെ കുറിച്ച് ഏറെ സന്തോഷകരമായ വാർത്ത ഉടൻ കേൾക്കുമെന്നും ക്വാറാഘോഷ് സ്വതന്ത്രമായിക്കഴിഞ്ഞുവെന്നും ഫാ. റോനി തുടർന്നു. ഫാ. റോനിയും അദ്ദേഹത്തിന്റെ സഹോദരിയും 2010 ലെ ബസ് ബോംബ് സഫോടനത്തിൽ പരിക്കേറ്റവരായിരുന്നു. നിനവേയിൽ നിന്നും കോളജ് വിദ്യാർത്ഥികളെ മോസൂളിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു ഫാ. റോനിയും സഹോദരിയും. 2014 ൽ ഇസ്ലാമിക്ക് ഭീകരരെ പേടിച്ച് പലായനം ചെയ്യേണ്ടിവന്ന സെമിനാരി വിദ്യാർത്ഥിയാണ് റോനി. പാതിരാത്രിയിൽ ഭീകരർ നഗരം കൈയടക്കിയപ്പോൾ അവർ പലായനം ചെയ്യുകയായിരുന്നു. പഠനം ലബനാനിലാണ് പൂർത്തിയാക്കിയത്. തിരിച്ച് ഇറാക്കിലെത്തി മാർച്ചിൽ ഡീക്കൻ പട്ടം സ്വീകരിച്ചു. ഓഗസ്റ്റിൽ വൈദികനുമായി.
2014 ലായിരുന്നു ഭീകരർ മോസൂൾ പിടിച്ചെടുത്തത്. ജൂൺ 2014 മുതൽ മോസൂൾ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരുടെ കൈവശമായിരുന്നു. യു.എസ്. ബ്രീട്ടീഷ്, ഫ്രഞ്ച് സേനകളുടെയും കുർദ്ദുകളുടെയും ഇറാക്കിസേനയുടെയും സംയുക്തമായ പോരാട്ടമാണ് ഇറാക്കിൽ നടക്കുന്നത്. ഭീകരരുടെ ഇറാക്കിലെ അവസാനത്തെ കേന്ദ്രമാണിത്. മോസൂളിൽ ഏതാണ്ട് 5000 ത്തോളം ഐ.എസ് ഭീകരർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭീകരർ മോസൂളിലെ ജനങ്ങളെ മനുഷ്യപരിചകകളാക്കി ഉപോയോഗിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?