Follow Us On

29

March

2024

Friday

ഫിലിപ്പിൻസ് കേഴുന്നു… അരുതേ, കൊല്ലരുതേ

ഫിലിപ്പിൻസ് കേഴുന്നു… അരുതേ, കൊല്ലരുതേ

മനില, ഫിലിപ്പിൻസ്: മയക്കുമരുന്നിനെതിരെയുള്ള യുദ്ധത്തിന്റെ പേരിൽ ഫിലിപ്പിൻസിൽ നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങൾ രാജ്യത്തിന്റെ മൂല്യങ്ങൾ സാവാധാനം ഇല്ലാതാക്കുകയാണെന്ന് ഫിലിപ്പിൻസ് ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റ് ആർച്ച്ബിഷപ് സോക്രേറ്റ്‌സ് വില്ലേഗാസ്. ദൈവികമായ കരുണയും ദേശസ്‌നേഹവും പഠിപ്പിച്ചിരുന്ന സ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത വിധത്തിലുള്ള ശാപവാക്കുകളും കെട്ടിച്ചമച്ച നുണകളും അശ്ലീലതയുമാണ് എല്ലായിടത്തും കാണുന്നതെന്ന് ആർച്ച് ബിഷപ് വില്ലേഗാസിന്റെ സന്ദേശത്തിൽ വിലപിക്കുന്നു.
രാജ്യത്തെ സ്ഥിതവിശേഷത്തെയും നേതാക്കൾ നടത്തുന്ന പരാമർശങ്ങളെയുംകുറിച്ച് പ്രാദേശികമാധ്യമങ്ങളിലൂടെയും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയും പുറത്തുവരുന്ന റിപ്പോർട്ടുകൾ ലജ്ജാകരമാണെന്ന് ആർച്ച്ബിഷപ് പങ്കുവച്ചു. തലതിരിഞ്ഞതും വളച്ചൊടിച്ചതുമായ മൂല്യങ്ങൾ നമ്മുടെ യുവജനങ്ങൾ കണ്ടുപഠിക്കുമോ എന്നതാണെന്റെ ആശങ്ക. ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകൾ ആവർത്തിച്ചുകൊണ്ട് ഭാവി അശുഭവും ശോകസാന്ദ്രവുമാക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു; മയക്കുമരുന്ന് വിൽപ്പനക്കാരുടെയും ഉപഭോക്താക്കളുടെയും കൊലപാതകങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ആർച്ച് ബിഷപ് വിശദീകരിച്ചു.
ജൂൺ മാസത്തിൽ പ്രസിഡന്റായി റോഡ്രേിഗോ ഡുട്ടാർട്ടെ അധികാരമേറ്റെടുത്തതിന് ശേഷം മയക്കുമരുന്നുകച്ചവടവും ഉപയോഗവുമായി ബന്ധപ്പെട്ട 3000 കൊലപാതകങ്ങൾ നടന്നതായാണ് കണക്കാക്കുന്നത്. ഇതിൽ പലതും ഏറ്റവും ദരിദ്രരായ ആളുകൾ താമസിക്കുന്ന പ്രദേശങ്ങളിലാണ് നടന്നിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?