IST: Thursday, 9 September 2010

മനുഷ്യരെ ബാധിക്കുന്ന ഏറ്റവും വലിയ രോഗം സ്‌നേഹശൂന്യത

ചിക്കന്‍ഗുനിയായും ഡെങ്കിപ്പനിയും പുതിയ രോഗങ്ങളും പടരുമ്പോഴും മനുഷ്യരെ ബാധിക്കു ന്ന ഏറ്റവും വലിയ രോഗം സ്‌നേഹമില്ലായ്‌മയാണെന്ന്‌ ബി ഷപ്‌ മാര്‍ ജേക്കബ്‌ മനത്തോട ത്ത്‌ പറഞ്ഞു. വടക്കുഞ്ചേരി ദൈ വദാന്‍ സെന്ററിന്റെ പുതിയ കെട്ടിടം ആശീര്‍വാദകര്‍മ്മം നിര്‍ വ്വഹിച്ചശേഷം പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഹാരമില്ലെങ്കില്‍ പട്ടിണികിടന്ന്‌ നാം മരിക്കും. എന്നാല്‍ സ്‌നേഹവും പരിഗണനയും ഇല്ലെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ മരിച്ചവരായി മാറും. തൊണ്ണൂറോളം അന്തേവാസികള്‍ ദൈവദാന്‍ സെന്ററിലുണ്ട്‌. ഇവര്‍ക്കുവേണ്ടി വിശിഷ്‌ടമായ സേവനമാണ്‌ ഇവിടുത്തെ സിസ്റ്റേഴ്‌സും സഹോദരന്മാരും നല്‌കുന്നത്‌. ഇനിയും എഴുപത്‌ പേരെക്കൂടി ഉള്‍ക്കൊള്ളാന്‍ പുതിയ ഭവനത്തിന്‌ കഴിയും. കരുണ വറ്റാത്ത അനേകരുടെ സഹകരണത്തോടെ ദൈവം പണികഴിപ്പിച്ചു തന്ന ഭവനമാണിത്‌. പാവപ്പെട്ടവര്‍ക്ക്‌ നിങ്ങള്‍ എന്തെങ്കിലും നല്‌കുമ്പോള്‍ ഏറ്റവും നല്ലത്‌ നല്‌കുക. കാര ണം ദൈവത്തിനാണ്‌ നിങ്ങള്‍ നിങ്ങള്‍ നല്‌കുന്നത്‌. ഈ ചെറിയവരില്‍ ഒരുവന്‌ നിങ്ങള്‍ ചെ യ്‌തപ്പോള്‍ എനിക്ക്‌ തന്നെയാ ണ്‌ ചെയ്‌തതെന്ന്‌ നമ്മുടെ കര്‍ ത്താവ്‌ പറഞ്ഞിട്ടുണ്ട്‌. സമൂഹം അവഗണിച്ചവരെ, കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടവരെ, അഭയവും ആശ്രയവും നഷ്‌ടപ്പെട്ട്‌ തെരുവില്‍ കഴിയുന്നവരെ സംരക്ഷിക്കാനുള്ള ബാധ്യ ത നമുക്കുണ്ട്‌. മറ്റുള്ളവരില്‍ ഇ ന്നും ജീവിക്കുന്നവനായി യേശുവിനെ കാണുമ്പോള്‍ നമുക്ക്‌ പ്ര വര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ലഭിക്കും. പാവപ്പെട്ടവര്‍ക്ക്‌ വേണ്ടി 96-ാം വയസ്സിലും തീക്ഷ്‌ണതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കു ന്ന ദൈവദാന്‍ സെന്ററിന്റെ ഡ യറക്‌ടര്‍ ഫാ. എബ്രഹാം കൈ പ്പന്‍പ്ലാക്കലിന്റെ ജീവിത മാതൃക നമുക്ക്‌ പ്രചോദനമാകണം; ബിഷപ്‌ പറഞ്ഞു. ആലത്തൂര്‍ എം.എന്‍.പി എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വടക്കുഞ്ചേരി ഫൊറോന വികാരി ഫാ. ജോര്‍ ജ്‌ തെരുവകുന്നേല്‍, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ. ഗോവിന്ദന്‍, മലയാറ്റൂര്‍ കുരിശുമല ഡയറക്‌ടര്‍ ഫാ. വര്‍ഗീസ്‌ ഞാലിയത്ത്‌, വള്ളിയോട്‌ സെന്റ്‌ മേരീസ്‌ ഐ.ടി.സി ഡയറക്‌ടര്‍ ഫാ. ജെയ്‌സണ്‍ തൂക്കുപറമ്പില്‍, ദൈവദാന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സൈനു എന്നിവര്‍ പ്രസംഗിച്ചു.