IST: Monday, 6 September 2010

തിന്മയ്‌ക്ക്‌ മുമ്പില്‍ പകച്ച്‌ നില്‍ക്കരുത്‌: ദീദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവ

E-mail Print PDF

തിന്മയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ക്കുനേരെ പകച്ചു നില്‍ക്കാതെ ഉയര്‍പ്പിന്റെ പ്രത്യാശയോടെ ദൈവസ്‌നേഹത്തിന്റെ സാക്ഷികളാകാന്‍ നമുക്ക്‌ സാധിക്കണമെന്ന്‌ പരിശുദ്ധ ബസേലിയോ സ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു. ഓര്‍ത്തഡോക്‌സ്‌ സഭ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനദിനാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്‌തുവിന്റെ ജീവിതത്തിന്റെയും ദര്‍ശനത്തിന്റെയും ഉത്തമ സാക്ഷികളാകുവാന്‍ നമുക്ക്‌ സാധിക്കണം. ഓരോ ക്രിസ്‌ത്യാനിയും അവന്റെ ആത്മീയ ജീവിതത്തെ പരിശോധിക്കേണ്ടതാണ്‌. ക്രി സ്‌തു ഏല്‍പ്പിച്ച ദൗത്യം പൂര്‍ ത്തീകരിക്കുവാന്‍ തന്റെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയണം; ബാവ ഓര്‍മ്മിപ്പിച്ചു. സഭ ദൈവത്തിന്റെ ശരീരമാണെ ന്ന്‌ യോഗത്തില്‍ മുഖ്യസന്ദേശം നല്‌കിയ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വ ലിയ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മോര്‍ അത്താനാസിയോസ്‌, യൂഹാനോന്‍ മാര്‍ പോ ളികാര്‍പ്പസ്‌, സഖറിയാസ്‌ മോര്‍ നിക്കോളാസ്‌, സി.വി ജേക്കബ്‌, ഭദ്രാസന സെക്രട്ടറി എബ്രഹാം കാരമ്മേല്‍, തോമസ്‌ പോള്‍ റമ്പാന്‍, ഗീവര്‍ഗീസ്‌ റമ്പാന്‍, വൈദിക സെക്രട്ടറി ഫാ. ബി നോയി ജോണ്‍, ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ തുടങ്ങിയവര്‍ പ്ര സംഗിച്ചു. ഭദ്രാസനത്തിന്റെ വെ ബ്‌സൈറ്റ്‌ ഉദ്‌ഘാടനവും വൈ ദിക ഡയറക്‌ടറിയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. പ്രാ ര്‍ത്ഥനാ സംഗമമായി നടത്തിയ പരിപാടിയില്‍ 50 അംഗ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.