IST: Monday, 6 September 2010

അപരന്‍ വളരണമെന്ന ആഗ്രഹം

അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായ എബ്രാഹം ലിങ്കണ്‍ 1809 ല്‍ കെന്റക്കിയിലാണ്‌ ജനിച്ചത്‌. അചിരേണ ലിങ്കണ്‍ കുടുംബം ഇന്ത്യാനയിലേക്കു താമസം മാറ്റി. എങ്കിലും, എബ്രാഹം ലിങ്കണുമായി അഭേദ്യബന്ധമുള്ളത്‌ ഇല്ലിനോയീസിനാണ്‌. അ വിടെ സ്‌പ്രിംങ്‌ ഫീല്‍ഡിലാണ്‌ ദീര്‍ഘകാലം അഭിഭാഷകനായി സേവനമനുഷ്‌ഠിക്കുന്നത്‌ -1847 ല്‍ പ്രതിനിധി സഭയിലേക്കും 1860-ല്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെടുന്നതുവരെ.
ഒട്ടും ആകര്‍ഷകമല്ലാത്ത രൂപവും മുഖഭാവവുമായിരുന്നു ലിങ്കന്റേത്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കല്യാണം കഴിക്കാന്‍ അധികമാരും തയ്യാറായില്ല. അതിനു മുതിര്‍ ന്ന മേരിയെ കൂട്ടുകാരികള്‍ നിരുത്സാഹപ്പെടുത്തി. സ്വന്തം സഹോദരിപോലും കമന്റടി ച്ചു: ``ആ കോലന്‍ വിരൂപനെ ആരാണു ക ല്യാണം കഴിക്കുക?'' അത്ര തൃപ്‌തിയോടെയല്ലെങ്കിലും അവസനം ലിങ്കനെത്തന്നെ മേ രി സ്വീകരിച്ചു. ഭര്‍ത്താവിനോടു മേരി എ പ്പോഴും വഴക്കടിക്കുമായിരുന്നെന്നാണു പറയപ്പെടുന്നത്‌. ആകാരഭംഗിയില്ലാത്ത ശരീരവും അശ്രദ്ധമായ സ്വകാര്യജീവിതവുമായിരുന്നു ആ അസന്തുഷ്‌ടിക്കു നിദാനം.

ഒരിക്കല്‍ ഗ്രെയിസ്‌ ബീഡല്‍ എന്ന പതിനൊന്നുകാരി ലിങ്കന്റെ ഫോട്ടോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. സ്വതവേ വിരൂപമായ ആ മുഖം കണ്ടപ്പോള്‍ ആ കുരുന്നു കലാകാരിക്ക്‌ ഒരാശയം തോന്നി: താടിയും മീശയും നീട്ടി രോമാവൃതമാക്കിയാല്‍ ആ മുഖം കുറെക്കൂടി ആകര്‍ഷകമാകുകയില്ലേ? ഉടനെ അവള്‍ ലിങ്കനെഴുതി: ``അങ്ങ്‌ ഒത്തിരി വളരണമെന്നും അമേരിക്കയുടെ പ്രസിഡന്റാകണമെന്നുമാണ്‌ എന്റെ ആഗ്രഹം. പക്ഷേ, അങ്ങയുടെ മുഖത്തിനു വടിവുപോരാ, താ ടിയും മീശയും വളര്‍ത്തിയാല്‍ ആ കുറവു പരിഹരിക്കാം. സ്‌ത്രീകള്‍ ആകൃഷ്‌ടരാകും. അവരുടെ ഭര്‍ത്താക്കന്മാരും വോട്ടു ചെയ്യും.''

ആ നിഷ്‌കളങ്ക ബാലികയുടെ നിര്‍ദ്ദേശം ലിങ്കണ്‍ സ്വീകരിച്ചു. അന്നുമുതല്‍ മീശ വള ര്‍ത്തി വെട്ടി ക്രമപ്പെടുത്തി.

അക്കാലത്തു ലിങ്കനോട്‌ ഒട്ടിനിന്ന സഹപ്രവര്‍ത്തകരായ, സുഹൃത്തുക്കളായ എത്ര യോ പേര്‍ അവിടെയുണ്ടായിരുന്നു? എന്തുകൊണ്ട്‌ അവരാരും അങ്ങനെ ചിന്തിച്ചില്ല? എപ്പോഴും കൂട്ടത്തിലുണ്ടായിരുന്ന, ഭര്‍ത്താവിനെ നിരന്തരം ശകാരിച്ചിരുന്ന ഭാര്യ മേരിക്കുപോലും തോന്നാത്ത ഒരാശയം എങ്ങ നെ ആ കൊച്ചു മനസില്‍ ഉദിച്ചു? അവര്‍ ക്കൊക്കെ കൈമോശം വന്നുപോയ ഒന്ന്‌ ആ കുരുന്നു ഹൃദയത്തിലുണ്ടായിരുന്നു- സ്വാര്‍ത്ഥത എന്തെന്നറിയാത്ത കളങ്കരഹിതമായ സ്‌നേഹം.
ലിങ്കന്റെ പ്രീതി സമ്പാദിക്കാനോ സാമ്പ ത്തികനേട്ടം കൈവരുത്തുവാനോ അദ്ദേഹ ത്തെ കല്യാണം കഴിക്കുവാനോ ഒന്നുമല്ല ആ പിഞ്ചുബാലിക ഇങ്ങനെ എഴുതിയത്‌. ലിങ്ക ണ്‍ വളര്‍ന്നു വലിയവനാകണം, അദ്ദേഹത്തി നു നന്മവരണം-അതു മാത്രമായിരുന്നു ആ നിര്‍വ്യാജസ്‌നേഹത്തിന്റെ അടിയില്‍.

നമ്മുടെ ചുറ്റുപാടുമുള്ളവരുടെ അഭ്യുന്നതിയില്‍ അത്തരം ആത്മാര്‍ത്ഥത നിറഞ്ഞ താ ല്‍പര്യമാണു നമുക്കു വേണ്ടത്‌. അവരുടെ ഉയര്‍ച്ച കണ്ടു സന്തോഷിക്കാനുള്ള മഹാമനസും നമ്മില്‍ വളര്‍ന്നു വരണം. അവിടെയാണ്‌ യേശു പഠിപ്പിച്ച യഥാര്‍ത്ഥ പരസ്‌നേ ഹം രൂപപ്പെടുക. വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെയും സര്‍വോപരി നാടിന്റെ യും ഉന്നതിയിലും നന്മയിലും നാം തല്‍പരരായേ തീരൂ.

സ്വതന്ത്ര അമേരിക്കയുടെ അനിഷേധ്യ നേതാവായിരുന്നു ജോര്‍ജ്‌ വാഷിംഗ്‌ടണ്‍- ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റു എന്നപോലെ. പ്രത്യേക പാര്‍ട്ടി പരിഗണനയൊന്നുമില്ലാതിരുന്നിട്ടും രണ്ടു പ്രാവശ്യം കാര്യമായ എതിരൊന്നുമില്ലാതെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എങ്കിലും, മൂന്നാം പ്രാവശ്യം അദ്ദേഹം ബോധപൂര്‍വം പിന്മാറുകയായിരുന്നു -1797 ല്‍. തന്നെപ്പോലെ മറ്റൊരാള്‍ ഉയര്‍ന്നുവരുന്നതു കാണുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. ശക്തമായ രണ്ടു രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ (ഫെഡറലിസ്റ്റ്‌, റിപ്പബ്ലിക്കന്‍) അദ്ദേഹം കളമൊരുക്കി. എങ്കിലേ, അസല്‍ ജനാധിപത്യം സംസ്ഥാപിതമാകുകയുള്ളൂ എന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു.

1797-ല്‍ പ്രസിഡന്റായി ജോണ്‍ ആ ഡംസും അദ്ദേഹത്തോടൊപ്പം ഫെഡറലി സ്റ്റു പാര്‍ട്ടിയും രംഗത്തുവന്നത്‌ വാഷിംഗ്‌ടന്റെ മഹാമനസുകൊണ്ടു മാത്രമാണ്‌. ഇന്ത്യയുടെ മഹാനായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനുപോലും അത്ര ഉ യര്‍ന്നു ചിന്തിക്കുവാനായില്ല. തന്റെ കൈ കള്‍ തികച്ചും ശുദ്ധമായിരുന്നെങ്കിലും കരുത്തനായ ഒരു പിന്‍ഗാമിയോ, ശക്തമായ ഒരു പ്രതിപക്ഷത്തെയോ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം മിനക്കെട്ടില്ല.

ഇതാ, വേറിട്ടൊരു ഉദാഹരണം. കേവലം നാലാംവയസില്‍ രാജാവായ ഫ്രാന്‍സിലെ ലൂയിസ്‌ പതിനാലാമന്‍ യൂറോപ്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാ ജാവാണ്‌. തികഞ്ഞ ആഡംബരപ്രിയനും സുഖലോലുപനുമായിരുന്നെങ്കിലും കരുത്തനായ ഒരു ഭരണാധിപനായിരുന്നു അദ്ദേഹം. പക്ഷേ, തനിക്കു ശേ ഷമുള്ള ഫ്രാന്‍സിനെക്കുറിച്ചോ പിന്‍ഗാമികളെക്കുറിച്ചോ അദ്ദേഹത്തിന്‌ അശേഷം ചിന്തയില്ലാ തെ പോയി. ``After me deluge'' എന്നു പ്രവചിച്ച അദ്ദേഹം പരിഹാരം കണ്ടെത്തുവാന്‍ ഒന്നും ചെയ്‌തില്ല. അദ്ദേഹം മുന്‍കൂട്ടി കണ്ടതുപോലെ തന്നെ സംഭവിച്ചു-പിന്‍ഗാമി ലൂയിസ്‌ പതിനാറാമന്റെ കാലത്ത്‌. ലോകം കണ്ടിട്ടുള്ളതിലേക്കും രക്തരൂഷിതമായ ഫ്രെഞ്ചുവിപ്ലവം അരങ്ങേറിയത്‌ അക്കാലത്താണല്ലോ -1789-ല്‍.
എന്തുകൊണ്ടാണ്‌ നമ്മുടെ രാ ഷ്‌ട്രീയാന്തരീക്ഷവും ഒന്നിനൊ ന്ന്‌ വഷളാകുന്നത്‌? എന്തു സംഭ വിച്ചാലും ശരി സ്വന്തം കീശയും പാര്‍ട്ടിയും മെച്ചപ്പെടണമെന്നല്ലാതെ, സമൂഹത്തിന്റെ വളര്‍ച്ചയില്‍ താല്‍പര്യമുള്ള ആദര്‍ശശുദ്ധി യും അര്‍പ്പണബോധവുമുള്ള ജനനായകന്മാര്‍ ഇല്ലാതെ പോകുന്നു.

അപരന്റെ നന്മയിലും ഉന്നതിയിലും നമുക്ക്‌ ആത്മാര്‍ത്ഥമായ ആകാംക്ഷ ഉണ്ടാവണം. ഇവിടെയാണ്‌ ഗ്രെയിസ്‌ ബീഡല്‍ എന്ന പെണ്‍കുട്ടി പ്രസക്തയാകുന്നത്‌. ലിങ്കന്റെ ഉയര്‍ച്ചയിലുള്ള അകൈതവമായ താല്‍പര്യമാണ്‌ ഉടനടി കത്തെഴുതുവാന്‍ അവള്‍ക്കു പ്രേ രണയായത്‌. അതില്‍ സ്വാര്‍ത്ഥതയുടെ നിഴല്‍പോലുമില്ലായിരുന്നു. ``അദ്ദേഹം വളരണം, ഉയരണം.'' ആ ചിത്രത്തില്‍ ഒരിടംപോ ലും അവള്‍ പ്രതീക്ഷിച്ചില്ല.

ഇതാ സുവിശേഷത്തില്‍ ഒരു യോഹന്നാന്റെ ചിത്രം നാം ക ണ്ടുമുട്ടുന്നുണ്ടല്ലോ. യേശുവിന്റെ ദര്‍ശനമാത്രയില്‍ എന്താണ്‌ അ വന്‍ പറയുന്നത്‌? ``അവന്‍ വളര ണം'' (യോഹ. 3:30). അടുത്ത വാക്കുകള്‍ക്കാണു അതിനേക്കാ ള്‍ കൂടുതല്‍ ആഴം- ``ഞാന്‍ കുറയണം!'' `അവന്‍ വളരണം ഒപ്പം ഞാനും' എന്നു ചിന്തിക്കുന്ന ന മ്മളൊക്കെ ഇവിടെ ശ്വാസംമുട്ടി നിന്നുപോകും.

ദൈവത്തെ നാം എങ്ങനെയാണു വിശേഷിപ്പിക്കുക? Benevolent God എന്നല്ലേ? എന്നുവച്ചാല്‍ എപ്പോഴും എല്ലാറ്റിലും നന്മ ആഗ്രഹിക്കുന്ന ദൈവം. അതു ദൈവികമായ സ്വഭാവമാണ്‌. ഫുള്‍ട്ടന്‍ ജെ ഷീന്‍ പറയുന്നതുപോലെ നാം ആകര്‍ഷണീയരായതുകൊണ്ടോ ആകര്‍ഷകമായി നമ്മില്‍ എന്തെങ്കിലുമുള്ളതുകൊണ്ടോ അല്ല അത്‌ - ദൈവം അങ്ങനെ ആയതുകൊണ്ടാണ്‌. ``God does not Love us because we are lovely or lovable... His love exists on account of his charactor'' ആ ദൈവികമായ ഭാവമാണ്‌ മഹത്തുക്കള്‍ സ്വായത്തമാക്കിയത്‌, നമുക്കും മാതൃകയാവേണ്ടത്‌.