IST: Monday, 6 September 2010

ദേശീയ അല്‌മായ സമ്മേളനം 23 മുതല്‍

സീറോ മലബാര്‍ മേജര്‍ ആര്‍ ക്കി എപ്പിസ്‌കോപ്പല്‍ സഭ അല്‌ മായ കമ്മീഷന്റെ ആഭിമുഖ്യത്തി ല്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന അല്‌മായ സ മ്മേളനങ്ങള്‍ക്കും പഠന ക്യാ മ്പുകള്‍ക്കും 23-ന്‌ ബാംഗ്ലൂരില്‍ തുട ക്കം കുറിക്കും. 23, 24, 25 തിയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ സഭയുടെ വിവിധ മേഖലകളിലുള്ള അല്‌മായ പ്രതിനിധികള്‍ പങ്കെടുക്കും.

സീറോ മലബാര്‍ സഭ 2030 എ ന്ന അന്തര്‍ദേശീയ അല്‌മായ അ സംബ്ലിയിലെ ചര്‍ച്ചകളുടെ പ ശ്ചാത്തലത്തില്‍ ദേശീയ, അന്ത ര്‍ദേശീയ തലത്തില്‍ വരുംനാളുകളില്‍ ആത്മീയ, സാമൂഹ്യ, സേവന, വിദ്യാഭ്യാസ, ആരോഗ്യ, വി കസന, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ സജീവ സാന്നിധ്യം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ക്രൈസ്‌തവകുടുംബം, യൂ ത്ത്‌ 2020, സ്‌ത്രീശാക്തീകരണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സഭയുടെ പ്രവര്‍ത്തന പദ്ധതികളും അല്‌മായ പങ്കാളിത്ത വും വിശദീകരിക്കപ്പെടും.

23-ന്‌ ബാംഗ്ലൂര്‍ സീറോ മലബാ ര്‍ ലെയ്‌റ്റി കോര്‍ ഗ്രൂപ്പ്‌ സമ്മേളിക്കും. 24 ന്‌ ധര്‍മ്മാരാം വിദ്യാക്ഷേത്രം (ഡി.വി.കെ) ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 ന്‌ ചേ രുന്ന അല്‌മായ നേതൃസമ്മേളനത്തില്‍ 360 അല്‌മായ പ്രതിനിധികള്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ ക്കല്‍ ഉദ്‌ഘാടനം ചെയ്യും. അ ല്‌മായ കമ്മീഷന്‍ സെക്രട്ടറി അ ഡ്വ. വി.സി. സെബാസ്റ്റ്യന്‍ മു ഖ്യപ്രഭാഷണം നടത്തും. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അ സംബ്ലി മാര്‍ഗരേഖാ വിശദീകരണം എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍ സില്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍ നടത്തും.
ഉച്ചകഴിഞ്ഞ്‌ യുവജന സമ്മേളനവും തുടര്‍ന്ന്‌ ദിവ്യബലിയും. 24 ന്‌ രാവിലെ എട്ടുമണി മുതല്‍ ഹാംഗ്‌ സാന്ദ്ര ഹോളി ഫാമിലി ദൈവാലയാങ്കണത്തില്‍ സ്വീകരണ സമ്മേളനവും ദിവ്യബലി യും വിവിധ അല്‌മായ സംഘടനപ്രതിനിധി കോണ്‍ഫ്രന്‍സും നടക്കും. സീറോ മലബാര്‍ സഭ ബാംഗ്ലൂര്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു കോയിക്കര, ഫാ. സെബാസ്റ്റ്യന്‍ പയ്യപ്പിള്ളി, കെ.പി. ചാക്കപ്പന്‍ എന്നിവരുടെ നേ തൃത്വത്തിലാണ്‌ സമ്മേളന ഒരുക്കങ്ങള്‍ നടക്കുന്നത്‌.