IST: Monday, 6 September 2010

വനിതാപൗരോഹിത്യം സഭൈക്യത്തിന്‌ തടസമായിത്തീരും

ഇംഗ്ലണ്ട്‌: ആംഗ്ലിക്കന്‍ സഭയില്‍ വനിതകളെ ബിഷപ്പുമാരാക്കുവാനുള്ള നീക്കം സഭൈക്യത്തിന്റെ പാതയില്‍ വലിയ മാര്‍ഗ്ഗതടസ്സമായിത്തീരുമെന്ന്‌ സഭൈക്യത്തിനുവേണ്ടിയുള്ള തിരുസംഘം സെക്രട്ടറി ബിഷപ്‌ ബ്രയാന്‍ ഫാരല്‍ വ്യക്തമാക്കി. ആദ്യ നൂറ്റാണ്ടിലെ സഭകള്‍, കാത്തോലിക്ക, ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങള്‍ പുരുഷന്മാര്‍ക്ക്‌ മാത്രമേ പൗരോഹിത്യം നല്‍കാവൂ എന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ നിഷ്‌ക്കര്‍ഷിച്ചിരുന്നു. ഈ സഭകള്‍ വനിതാപൗരോഹിത്യം ആധികാരികമായ പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനാമായിട്ടാണ്‌ കാണുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ആംഗ്ലിക്കന്‍ സഭയുമായുള്ള ഐക്യം ദുഷ്‌ക്കരമായ ദൗത്യമായി മാറുകയാണെങ്കിലും കത്തോലിക്കസഭയിലേയ്‌ക്ക്‌ വരുന്ന ആംഗ്ലിക്കന്‍ വിശ്വാസികളെ സ്വീകരിക്കുന്നതില്‍ വിമുഖതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.