IST: Monday, 6 September 2010

ഫാ. ജിം ബോറസ്റ്റിനോട്‌ രാജ്യം വിടാന്‍ ഉത്തരവ്‌

അമ്പതുവര്‍ഷമായി ജമ്മു-കാശ്‌മീരിലെ ഗ്രാമങ്ങളില്‍ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജീ വിതം നീക്കിവെച്ച വൈദികന്‍ മില്‍ ഹില്‍ മിഷനറി ഫാ. ജിം ബോറസ്റ്റിനോട്‌ രണ്ടാഴ്‌ചയ്‌ക്കകം രാജ്യം വിട്ടുപോകണമെന്ന്‌ ജമ്മു-കാശ്‌മീര്‍ സര്‍ ക്കാര്‍. ഡച്ച്‌ സ്വദേശിയായ അദ്ദേഹം തന്റെ മിഷന്‍ ഭൂമിയെ സ്വന്തം നാടുപോലെ സ്‌നേഹിച്ച വ്യക്തിയാണ്‌. ഇ ന്ത്യയില്‍ അവശേഷിച്ച മില്‍ ഹില്‍ മിഷനറിമാരില്‍ അവസാനത്തെ വൈ ദികനാണ്‌ അദ്ദേഹം. 1997 മുതല്‍ ന ല്ലിടയന്റെ സ്‌കൂള്‍ (ഗുഡ്‌ ഷെപ്പേ ഡ്‌സ്‌ സ്‌കൂള്‍) എന്ന പേരില്‍ ജമ്മുവിലെ പുല്‍വാമ, ശ്രീനഗറിലെ ഷിവപോറ പ്രദേശങ്ങളില്‍ പ്രാഥമിക വി ദ്യാലയം നടത്തിവരുകയാണ്‌ അദ്ദേഹം. കഴിഞ്ഞ 16വര്‍ഷമായി ജമ്മു-കാശ്‌മീരിലെ ഉള്‍നാടന്‍ പ്രദേശത്തുള്ള നിര്‍ദ്ധനരും അനാഥരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഫാ. ജിം. 2014 വരെയുള്ള അദ്ദേഹത്തിന്റെ താമസത്തിനായുള്ള അവകാശ രേഖ പുതുക്കി ലഭിച്ചതിനുശേഷമാണ്‌ കാരണം കാണിക്കാതെയുള്ള സര്‍ക്കാരിന്റെ ഈ നീക്കം.

1963 ല്‍ ജമ്മുവിലെത്തിയ ഫാ. ജിം പ്രാദേശികരായ ഗ്രാമീണരുടെ ജീവിതത്തില്‍ പല കാര്യങ്ങളിലും ഉപകാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത്‌ പ്ര വര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സ്‌കൂ ളില്‍ നൂറു ശതമാനം വിജയമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. സ്‌കൂളിലെ അധ്യാപകരില്‍ ഭൂരിപക്ഷം പേരും മുസ്ലീം മതാനുയായികളാണ്‌. മത മൗലികവാദികളും അവരെ പിന്തുണയ്‌ക്കുന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ്‌ ഫാ. ജിം ബോറസ്റ്റിനെ നാടുകടത്താന്‍ ശ്രമിക്കുന്നതെന്ന്‌ ജമ്മുവിലെ ക്രൈസ്‌തവ സംഘടനകള്‍ ആരോപിച്ചു. ജമ്മു-കാശ്‌മീര്‍ ബിഷപ്‌ മാര്‍ പീറ്റര്‍ സെലസ്റ്റിന്‍ എളമ്പാശേരിയുടെ നേതൃത്വത്തില്‍ ഭരണനേതൃത്വത്തിന്‌ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്‌. ഇന്ത്യയില്‍ വിവിധ ക്രൈസ്‌തവ സം ഘടനകളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌. ഈ നാടിനെയും ജനങ്ങളെയും അത്രയധികം സ്‌നേഹിച്ച അദ്ദേഹത്തിന്‌ ഈ മണ്ണില്‍ തന്നെ തന്റെ അന്ത്യനിമിഷം വരെ ജീവിക്കാനും ഇവിടെ തന്നെ അട ക്കം ചെയ്യപ്പെടാനുമാണ്‌ താല്‍പര്യം.

2003 -ല്‍ ജമ്മു-കാശ്‌മീരില്‍ ഭീകരവാദം ഏറ്റവും രൂക്ഷമായ സമയത്ത്‌ ജീവന്‌ നേരിട്ട ഭീഷണി പോലും അ വഗണിച്ചാണ്‌ മിഷന്‍ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയത്‌. തലമുറകളെ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചത്തിലേക്കുനയിച്ച ഈ വൈദികനോട്‌ വാര്‍ദ്ധക്യത്തില്‍ ചെയ്യുന്ന വലിയ പാതകമാകും നാടുകടത്തല്‍ എന്ന അഭിപ്രായമാണ്‌ പ്രദേശത്തെ നാനാ മതസ്ഥരായ ആളുകള്‍ക്ക്‌. മതപരിവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്‌. എന്നാല്‍ ജമ്മുവിന്റെ പ്രത്യേകത പരിഗണിച്ചാല്‍ ജനസംഖ്യയില്‍ വെറും ഒരു ശതമാനം മാത്രമാണ്‌ ക്രൈസ്‌തവര്‍.

നാളിതുവരെയുള്ള അദ്ദേഹത്തിന്റെ മിഷന്‍ പ്രവര്‍ ത്തനം വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ കാര്യങ്ങള്‍ക്കുമാത്രം നീക്കിവച്ചതാണെന്ന്‌ പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. 2003 -ലെ കണക്കുകള്‍ കാണിക്കുന്നത്‌ മൂന്നുലക്ഷം കാശ്‌മീരി പണ്‌ഡിറ്റുകള്‍ താമസിച്ചിരുന്ന പ്രദേശത്ത്‌ ആറു കത്തോലിക്ക കുടുംബങ്ങള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌ എ ന്നാണ്‌.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും സാ മ്പത്തിക സ്രോതസുകളെയും പറ്റി അധികാരികള്‍ പരിശോധിച്ച്‌ ബോധ്യം വന്നിട്ടുള്ളതാണ്‌. സാമൂഹ്യമായി പല ചേരികളില്‍ നിലനില്‍ക്കുന്ന കാശ്‌മീരില്‍ മതനിരപേക്ഷ മൂല്യങ്ങളുടെ വക്താവായതിനാലാണ്‌ അദ്ദേഹത്തെ എതിര്‍ക്കുന്നതെന്നും ആരോപിക്കപ്പെടുന്നു. ജമ്മു-കാശ്‌മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്‌ദുള്ളയും അദ്ദേഹത്തിന്റെ പിതാവും കേന്ദ്ര മന്ത്രിയുമായ ഫറൂഖ്‌ അബ്‌ദുള്ളയും ക്രിസ്‌ത്യന്‍ മിഷനറി സ്‌കൂളുകളില്‍ വിദ്യാഭ്യാസം ലഭിച്ചവരാണ്‌. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ മുമ്പേതന്നെ കാ ശ്‌മീര്‍, പഞ്ചാബ്‌, ഇപ്പോഴത്തെ പാക്കിസ്ഥാന്‍, സിന്ധ്‌ എന്നീ പ്രദേശങ്ങളില്‍ സ്‌കൂളുകളും ആതുരാലയങ്ങളും സ്ഥാപിച്ചത്‌ ഹില്‍ മില്‍ മിഷനറിമാരാണ്‌. സ്വാതന്ത്ര്യാനന്തരം പലരും വിദേശത്തേക്ക്‌ മടങ്ങിപ്പോയെങ്കിലും അവര്‍ തുടങ്ങിവച്ച സേവന സംരംഭങ്ങള്‍ ഇന്നും അനേകര്‍ക്ക്‌ ആലംബമാണ്‌. തലമുറകളെ നന്മയിലേക്ക്‌ വഴിനടത്തിയ, ഈ നാടിനെയും ഇവിടുത്തെ ജനതയെയും ജീവനോളം സ്‌നേഹിച്ച ഈ വൈദികനെ അദ്ദേഹത്തിന്റെ സേവന ദൗത്യങ്ങള്‍ തുടരാന്‍ അനുവദിക്കാനാവശ്യപ്പെടുകയാണ്‌ ജമ്മുവിലെ സഭയും പൊതുസമൂഹവും.