രാജ്‌കോട്ട് രൂപതയുടെ പുതിയ മെത്രാനായി ഇപ്പോള്‍ സി.എം.ഐ രാജ്‌കോട്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സേവനമനുഷ്‌ഠിച്ചുവരുന്ന ഫാ. ജോസ് ചി റ്റുപറമ്പിലിനെ പതിനാറാം ബെനഡിക്‌ട് മാര്‍പാപ്പ നിയമിച്ചു.
ഇപ്പോഴത്തെ രാജ് കോട്ട് മെത്രാന്‍ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേ ല്‍ സി.എം.ഐ എഴുപത്തഞ്ച് വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി സ്വീകരിച്ച സാഹചര്യത്തിലാണ് പുതിയ മെത്രാന്റെ നിയമനം. 16-ന് ഇറ്റാലിയന്‍ സമയം ഉച്ചയ്‌ക്ക് 12 ന് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30- ന ് കാക്കനാട്ടുള്ള മേജര്‍ ആര്‍ക്കി എ പ്പിസ്‌കോപ്പല്‍ കാര്യാലയത്തിലും രാജ്‌കോട്ട് രൂപത ആ സ്ഥാനത്തും നിയമനവിവരം പ്രസിദ്ധപ്പെടുത്തി.
നിയുക്ത മെത്രാന്‍ ഫാ. ജോ സ് ചിറ്റുപറമ്പില്‍, സി.എം.ഐ സന്യാസ സഭയുടെ രാജ്‌കോ ട്ട് പ്രൊവിന്‍സ് അംഗമാണ്. പരേതനായ സി.വി. ചെറിയാ ന്‍-മറിയം ദമ്പതികളുടെ മകനായി 1954 ഡിസംബര്‍ പത്തി ന് എറണാകുളം അങ്കമാലി അതിരൂപതയിലെ നീലീശ്വരം ഇടവകയില്‍ ജനിച്ചു. 1977 മെ യ് 16-ന് സി.എം. ഐ സഭയി ല്‍ പ്രഥമ വ്രതവാഗ്‌ദാനം നടത്തിയ ഫാ. ജോസ് ചിറ്റുപറമ്പില്‍ 1985 ഡിസംബര്‍ എട്ടിന് പുരോഹിതനായി അഭിഷിക്തനായി. ഉസ്‌മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ ഡി ഗ്രിയും രാജഗിരി കോളജില്‍നി ന്നും എം.എസ്.ഡബ്ല്യു ഡി ഗ്രിയും സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം പുരോഹിതനായി അഭിഷിക്തനായതിനുശേഷം രാജ്‌കോട്ട് രൂപതയില്‍ പല മിഷന്‍ സ്റ്റേഷനുകളിലും വി കാരിയായി സേവനമനുഷ്‌ഠിച്ചു കാരിത്താസ് ഇന്ത്യയുടെ പ്രൊജക്‌ട് സിലക്‌ഷന്‍ ക മ്മി റ്റി അംഗമായും പ്രവര്‍ത്തിച്ചു. 1994 മുതല്‍ 14 വര്‍ഷം രാജ് കോട്ട് രൂപതയുടെ സോഷ്യല്‍ സര്‍വീസ് ഡയറക്‌ടറായി സ് തുത്യര്‍ഹമായ സേവനം അ ദ്ദേഹം കാഴ്‌ചവച്ചിട്ടുണ്ട്.
IST: Monday, 6 September 2010
-
2010 സെപ്റ്റംബര്‍ 5 ഞായര്‍
രക്ഷാധികാരി
ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്
ചീഫ് എഡിറ്റര്‍
ബെന്നി പുന്നത്തറ
അസോസിയേറ്റ് എഡിറ്റര്‍
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.
എഡിറ്റര്‍
സ്റ്റെല്ലാ ബെന്നി
ജനറല്‍ എഡിറ്റേഴ്സ്
ഫാ. റോയ് വര്‍ഗീസ് പാലാട്ടി സി.എം.ഐ,
ഫാ. സാജന് വട്ടക്കാട്ട്
അസിസ്റ്റന്റ് എഡിറ്റര്‍
ജയ്മോന് കുമരകം
സീനിയര്‍ സബ് എഡിറ്റര്‍
ബിജു സെബാസ്റ്റ്യന്‍





