മലങ്കര സുറിയാനി കത്തോലിക്കാസഭ യ്‌ക്ക് വടക്കെ അമേരിക്കയില്‍ പരിശുദ്ധ പിതാവ് ബനഡിക്‌ട് പതിനാറാമന്‍ മാര്‍ പാപ്പ എക്‌സാര്‍ക്കേറ്റ് അനുവദിച്ചു. തി രുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിലെ റവ. ഡോ. തോമസ് നായിക്കംപറമ്പിലിനെ
പുതിയ എക്‌സാര്‍ക്കേറ്റി ന്റെ പ്രഥമ മെത്രാനായി മാര്‍പാപ്പ നിയമിച്ചു. നിയുക്ത മെത്രാന്റെ മെത്രാഭിഷേകവും മലങ്കര പുനരൈക്യത്തിന്റെ എ ണ്‍പതാം വാര്‍ഷികവും സെപ്‌തംബര്‍ 21-ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. എക്‌സാര്‍ക്കേറ്റിന്റെ ഉദ് ഘാടനവും ബിഷപ്പിന്റെ സ്ഥാനാരോഹണവും അമേരിക്കയില്‍ നടക്കും. തി യതി നിശ്ചയിച്ചിട്ടില്ല. ന്യൂയോര്‍ക്കിലെ മാര്‍ ഈവാനിയോസ് മലങ്കര കാത്തലിക് സെന്ററായിരിക്കും പുതിയ എ ക്‌സാര്‍ക്കിയുടെ ആസ്ഥാനം. കാനഡ, യൂറോപ്പ് എന്നീ പ്രദേശങ്ങളിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ എന്ന ചുമതലകൂടി നിയുക്ത മെത്രാന് പരിശുദ്ധ മാര്‍പാപ്പാ നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 ന് വത്തിക്കാനിലും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായാണ് പ്ര ഖ്യാപനം നടത്തിയത്. സഭയിലെ മറ്റു മെത്രാപ്പോലീത്താമാര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വൈദികരും സന്യസ് തരും വിശ്വാസികളുമടങ്ങുന്ന ഒരു വ ലിയ സംഘം ഹര്‍ഷാവരത്തോടെ പ്ര ഖ്യാപനം സ്വീകരിച്ചു. പരിശുദ്ധ കാതോലിക്കാബാവായും മറ്റു മെത്രാന്മാരും നി യുക്തമെത്രാനെ സ്ഥാനചിഹ്നങ്ങളണിയിച്ചു. തുടര്‍ന്ന് വൈദികരും സന്യസ് തരും വിശ്വാസികളും നിയുക്ത മെത്രാ ന് ആശംസകള്‍ നേര്‍ന്നു.
അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ വി ശ്വാസികള്‍ക്കുവേണ്ടി കാലം ചെയ്‌ത ആര്‍ച്ച്‌ബിഷപ് ബനഡിക്‌ട് മാര്‍ ഗ്രിഗോറിയോസ് 1984-ല്‍ ന്യൂയോര്‍ക്കില്‍ ആ രംഭിച്ച മലങ്കര കത്തോലിക്കാ കൂട്ടായ്‌മ അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ രൂപീകരിക്കപ്പെട്ടു. 2001 വരെ ഫാ. ജോണ്‍ കല്ലൂര്‍ (യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ), റമ്പാന്‍ ജോണ്‍ മേളാംപറമ്പില്‍, ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോറെപ്പിസ്‌കോപ്പാ, റവ. ഡോ. പീറ്റര്‍ കോച്ചേരി തുടങ്ങിയവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. 2001-ല്‍ ഭാഗ്യസ്‌മരണാര്‍ഹനായ സി റില്‍ ബസേലിയോസ് കാതോലിക്കാബാവായുടെ അഭ്യര്‍ത്ഥനപ്രകാരം പരിശുദ്ധ ജോണ്‍ പോള്‍ ര ണ്ടാമന്‍ മാര്‍പാപ്പ അമേരിക്കയിലെ മലങ്കര സഭാംഗങ്ങള്‍ക്കായി ഐസക് മാര്‍ ക്ലീമീസിനെ (ഇപ്പോള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ) പ്രഥമ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിച്ചു. ഐസക് മാര്‍ ക്ലീമീസ് തിരുവല്ലാ ഭദ്രാസനത്തിന്റെ അധ്യക്ഷനായി നിയമിതനായപ്പോള്‍ ജോസഫ് മാര്‍ തോമസിനെ പുതിയ അപ്പസ്‌തോലിക് വിസിറ്റേറ്ററായി 2006 ഡിസംബര്‍ 15-ന് പ രിശുദ്ധ സിംഹാസനം നിയമിച്ചു. 2010 ജനുവരി 25 ന് ജോസഫ് മാര്‍ തോമസ് ബത്തേരി ഭദ്രാസനാധ്യക്ഷനായി. തുടര്‍ന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സൂനഹദോസിന്റെ അപേക്ഷ പരിഗണിച്ചാണ് പരിശുദ്ധ സിംഹാസ നം വടക്കെ അമേരിക്കയിലുള്ള മലങ്കര മക്കള്‍ക്കുവേണ്ടി പുതിയ എക് സാര്‍ക്കേറ്റ് സ്ഥാപിച്ചിരിക്കുന്നത്. വടക്കെ അമേരിക്കയിലെ മലങ്കര കാത്തലിക് എക്‌സാര്‍ക്കി എന്ന് ഇത് അറിയപ്പെടും. മലങ്കര കത്തോലിക്കാസഭയ്‌ക്ക് വടക്കെ അമേരിക്കയില്‍ ഇപ്പോള്‍ 16 ഇടവകകളും യൂറോപ്പില്‍ 12 മിഷന്‍ കേന്ദ്രങ്ങളുമാണുള്ളത്. ഏകദേശം പതിനായിരത്തോളം അംഗങ്ങളാണ് പുതിയ എക്‌സാര്‍ക്കേറ്റിലുള്ളത്. ഇവര്‍ ക്കായി 30 വൈദികരും 34 സന്യസ്‌തരും ശുശ്രൂഷ ചെയ്യുന്നു. മൂന്നു ബഥനി മഠങ്ങളും ഏഴ് മേരിമക്കള്‍ മഠങ്ങളുമാണ് പുതിയ എക്‌സാര്‍ക്കേറ്റിലുള്ളത്. പൗരസ്‌ത്യ സഭാനിയമത്തില്‍ ഭദ്രാസനങ്ങ ള്‍ക്കും ഭദ്രാസന അധിപന്മാര്‍ക്കും നല്‍കുന്ന എ ല്ലാ അവകാശ അധികാരങ്ങളും പുതിയ എക് സാര്‍ക്കേറ്റിനും നിയുക്ത മെത്രാനും ഉണ്ടായിരിക്കും. എക്‌സാര്‍ക്കി ഭദ്രാസനവുമായി വളരെ സാമ്യമുള്ള ഭരണസംവിധാനമായതിനാല്‍ കൂരിയാ, വൈ ദിക സമിതി, ആലോചനാസംഘം, പാസ്റ്ററല്‍ കൗണ്‍ സില്‍ എന്നിവയും ഇതില്‍ ഉണ്ടാകും.
IST: Monday, 6 September 2010
-
2010 സെപ്റ്റംബര്‍ 5 ഞായര്‍
രക്ഷാധികാരി
ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്
ചീഫ് എഡിറ്റര്‍
ബെന്നി പുന്നത്തറ
അസോസിയേറ്റ് എഡിറ്റര്‍
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.
എഡിറ്റര്‍
സ്റ്റെല്ലാ ബെന്നി
ജനറല്‍ എഡിറ്റേഴ്സ്
ഫാ. റോയ് വര്‍ഗീസ് പാലാട്ടി സി.എം.ഐ,
ഫാ. സാജന് വട്ടക്കാട്ട്
അസിസ്റ്റന്റ് എഡിറ്റര്‍
ജയ്മോന് കുമരകം
സീനിയര്‍ സബ് എഡിറ്റര്‍
ബിജു സെബാസ്റ്റ്യന്‍





