IST: Monday, 6 September 2010

കോട്ടയം അതിരൂപതയുടെ ശതാബ്‌ദിക്ക്‌ തിരിതെളിഞ്ഞു

ആയിരങ്ങളുടെ പ്രാര്‍ ത്ഥനാ മഞ്‌ജരികള്‍ മാറ്റൊലികൊണ്ട്‌ ക്രിസ്‌തുരാജ ക ത്തീഡ്രലില്‍ കോട്ടയം അതിരൂപതയുടെ ശതാബ്‌ദിക്ക്‌ മാ ര്‍ കുര്യാക്കോസ്‌ കുന്നശേരി ദീപം തെളിച്ചു. ചടങ്ങില്‍ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാ തോലിക്ക ബാവ, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാ ത്യു മൂലക്കാട്ട്‌, ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസ ഫ്‌ പെരുന്തോട്ടം, വിജയപു രം രൂപതാ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍, മിയാവ്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പള്ളിപറമ്പില്‍, കോ ട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ എന്നീ ബിഷപ്പുമാ ര്‍ പങ്കെടുത്തു. "

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വി തയത്തിലിന്റെ സന്ദേശം സീ റോ മലബാര്‍ സഭാ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊ ള്ളന്നൂര്‍ വായിച്ചു. ശതാബ്‌ ദി കര്‍മരേഖയുടെ പ്രകാശനം പ്രഫ. ജോയി മുപ്രാപ്പള്ളിക്ക്‌ ആദ്യ കോപ്പി നല്‌കി മാര്‍ മാ ത്യു മൂലക്കാട്ട്‌ പ്രകാശനം ചെ യ്‌തു. ഫാ. തോമസ്‌ കരിമ്പുംകാലായില്‍ തയ്യാറാക്കിയ `ത നിമയില്‍ ഒരു ജനത' എന്ന സമുദായചരിത്ര പുസ്‌തകത്തിന്റെ പ്രകാശനം നടന്നു. മാര്‍ ജോസഫ്‌ പണ്ടാരശേരി ല്‍ നന്ദി പറഞ്ഞു.