IST: Monday, 6 September 2010

കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ നവീന പദ്ധതികള്‍

`വിട്ടുപോകുന്ന കുടുംബബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുക' എന്ന ഉദ്ദേശത്തോടെ 2006-ല്‍ എറണാകുളം അതിരൂപതയില്‍ ആരംഭി ച്ച `സമന്വയ' യുടെ പ്രവര്‍ത്തന ങ്ങള്‍ ഇടവക, സ്‌കൂള്‍ എന്നി വ കേന്ദ്രീകരിച്ച്‌ നവീന പദ്ധതികള്‍ ക്ക്‌ രൂപം നല്‍കിയിരിക്കുന്നു. വി കാരിയച്ചന്റെ നേതൃത്വത്തില്‍ ഇ ടവകജനങ്ങളുടെ സഹകരണത്തോടെ കുടുംബങ്ങളുടെ മാനസിക സാമൂഹിക ആരോഗ്യം മെ ച്ചപ്പെടുത്തുവാന്‍ ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ സാധിക്കുമെന്ന്‌ പ്രത്യാശിക്കുന്നതായി പദ്ധതിയു ടെ രക്ഷാധികാരിയായ മാര്‍ സെ ബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു.

ഞായറാഴ്‌ചകളില്‍ ഇടവക കേ ന്ദ്രീകരിച്ച്‌ കുടുംബബന്ധങ്ങളെക്കുറിച്ചുള്ള വചനപ്രഭാഷണം, ദ മ്പതികള്‍ക്കും യുവജനങ്ങ ള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ ന്ന പൗരന്മാര്‍ക്കുമുള്ള ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ ക്രമീകരിക്കുന്നതാണ്‌. ഇടവകകളില്‍ മ റ്റു ദിവസങ്ങളില്‍ ദമ്പതികള്‍ ക്കും യുവജനങ്ങള്‍ക്കും മുതി ര്‍ന്നവര്‍ക്കുംവേണ്ടി ശില്‌പശാലകള്‍ സംഘടിപ്പിക്കും. ഇടദിവസങ്ങളില്‍ വൈകുന്നേരങ്ങളിലുള്ള ക്ലാസുകളുമുണ്ടായിരിക്കും.

ദാമ്പത്യപ്രശ്‌നങ്ങളോ കുടുംബപ്രശ്‌നങ്ങളോ നേരിടുന്ന ദമ്പതികള്‍ കുടുംബകോടതിയില്‍ പ രാതി കൊടുക്കുന്നതിന്‌ മുമ്പാ യി സമന്വയ സെന്ററില്‍ പ്രഫഷണല്‍ കൗണ്‍സിലിംഗ്‌ നടത്തി സര്‍ട്ടിഫിക്കറ്റ്‌ വികാരിയച്ചനെ ബോധ്യപ്പെടുത്തുവാന്‍ നിര്‍ദ്ദേശിക്കുന്നതാണ്‌. ഇതുവഴി വിവാഹബന്ധങ്ങള്‍ നിസാരകാരണങ്ങള്‍കൊണ്ട്‌ വേര്‍പെടുന്നത്‌ ഒ ഴിവാക്കാനാവും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള എല്ലാവിധ കൗണ്‍ലിംഗുകളും സൈക്കോളജിക്കല്‍ ടെസ്റ്റുകളും സമന്വയയുടെ തൃക്കാക്കര സെന്ററില്‍ നടത്തിവരുന്നു.

സമന്വയ കേന്ദ്ര ഓഫീസിനടു ത്ത്‌ തൃക്കാക്കര ഭാരത്‌മാതാ കോളജില്‍ ജൂലൈ മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അ ഞ്ചുവരെ `ഹാപ്പി ഫാമിലി' എന്ന പേരില്‍ ദമ്പതികള്‍ക്കുള്ള ശി ല്‌പശാല നടത്തുന്നതാണ്‌. കു ടുംബസമാധാനത്തിനും വര്‍ഷങ്ങളായുള്ള ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വൈകാരികവും മാനസികവുമായ ആനന്ദം കൈവരിക്കുന്നതിനും ശില്‌പശാല സഹായിക്കുമെന്ന്‌ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ ഫാ. പ്രിന്‍സ്‌ ചെറുവള്ളില്‍ അറിയിച്ചു. പങ്കെടുക്കുന്ന ദമ്പതികള്‍ മുന്‍കൂട്ടി പേ ര്‌ രജിസ്റ്റര്‍ ചെയ്യണം.

വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മശക്തി, ഏകാഗ്രത, പഠനനൈപുണ്യം ഇവ മെച്ചപ്പെടുത്തുന്നതിന്‌ സഹായിക്കുന്ന ദ്വിദിന ശില്‌പശാലയാണ്‌ ``മൈന്‍ഡ്‌ പവര്‍'' അഥവാ ``മനഃശക്തി'' പദ്ധതി. മാതാപിതാക്കളുടെ അമിതാഭിലാഷങ്ങളും കുട്ടികളുടെ സ്വഭാവരൂപീകരണത്തിലെ ശ്രദ്ധയില്ലായ്‌മയും ഭാവിതലമുറയുടെ രൂപീകരണം പ്രതിസന്ധിയിലാക്കുന്നു. ഉത്തരവാദിത്വമുള്ള മാതൃത്വവും പിതൃത്വവും വിശദീകരിക്കുന്ന മാതാപിതാക്കള്‍ക്കുള്ള പഠനകളരിയാണ്‌ `ദര്‍ശന്‍.' വിദ്യാര്‍ത്ഥികളുടെ മാനസിക സാമൂഹിക ആരോഗ്യത്തിന്‌ അവരെ സഹായിക്കുന്നതിനും പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പിന്തുണയേകുന്നതിനും അധ്യാപകര്‍ക്ക്‌ നല്‍കുന്ന പരിശീലന പരിപാടിയാണ്‌ `ഗുരുദര്‍ശന്‍.'സ്‌കൂള്‍-കോളജ്‌ വിദ്യാര്‍ത്ഥികളിലെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യ പ്രവണത, ലഹരി ഉപയോഗം, സ്വഭാവദൂഷ്യം, പഠനവൈകല്യം, ധാര്‍മ്മികച്യുതി എന്നിവ പരിഹരിക്കുന്നതിനും കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സ്‌കൂള്‍-കോളജ്‌ തലങ്ങളില്‍ കൗണ്‍സലിംഗ്‌-മാനസികാരോഗ്യ പരിപാടികള്‍ നടപ്പാക്കുകയാണ്‌ ``കര്‍മ്മവിദ്യ'. ഡിഗ്രി കഴിഞ്ഞ കുട്ടികളില്‍ കൗണ്‍സിലര്‍ ആകുവാന്‍ താല്‍പര്യമുള്ളവരെ പഠനത്തോടൊപ്പം ജോലിയും നല്‍കുന്ന കര്‍മ്മവിദ്യ പദ്ധതിയില്‍ ചേരുവാന്‍ യുവതിയുവാക്കളെ വികാരിയച്ചന്മാര്‍ പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ നിര്‍ദ്ദേശിച്ചു.

സമൂഹത്തിന്റെ മാനസികാരോഗ്യം ഉയര്‍ത്തുന്നതിനും മദ്യപാനം, ആത്മഹത്യ, ഗാര്‍ഹിക പീഡനം, മാനസിക വൈകല്യങ്ങള്‍ എന്നിവയ്‌ക്ക്‌ പരിഹാരം കണ്ടെത്തുന്നതിനും വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, കുടുംബങ്ങള്‍, വൃദ്ധര്‍, പ്രഫഷണല്‍സ്‌ എന്നിവര്‍ക്കായി ബാലമനസ്‌, കൗമാരമനസ്‌, യുവമനസ്‌, കുടുംബമനസ്‌, ആചാര്യമനസ്‌, ധര്‍മ്മമനസ്‌ എന്നീ പേരുകളില്‍ മാനസികാരോഗ്യ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നതും സമന്വയയുടെ പ്രവര്‍ത്തനപദ്ധതിയില്‍പ്പെടുന്നു.
മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ തോമസ്‌ ചക്യത്ത്‌, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ എന്നിവരാണ്‌ രക്ഷാധികാരികള്‍. ഫാ. സെബാസ്റ്റ്യന്‍ തോട്ടപ്പള്ളിയുടെ നേതൃത്വത്തിലാണ്‌ 2006 ല്‍ സമന്വയ ആരംഭിച്ചത്‌. ഫാ. പോള്‍ കരേടന്‍ ആണ്‌ പ്രസിഡന്റ്‌.