IST: Monday, 6 September 2010

ആര്‍ച്ച്‌ ബിഷപ്‌ ഡോ. ചുള്ളിക്കാട്ട്‌ വത്തിക്കാന്റെ യു.എന്‍ പ്രതിനിധി

വത്തിക്കാന്‍സിറ്റി: ഐക്യരാഷ്‌ട്ര സംഘടനയിലേക്കുള്ള (യു.എന്‍)വത്തിക്കാന്‍ സം ഘത്തിന്റെ തലവനായി ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ അസീസി ചുള്ളിക്കാട്ടി നെ (57) ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാ പ്പ നിയോഗിച്ചു. ഈ പദവിയിലെത്തുന്ന ആ ദ്യ മലയാളിയാണ്‌.

യു.എന്നിലെ വത്തിക്കാന്‍ സംഘത്തിന്റെ തലവന്‍ എന്ന നിലയില്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ ചുള്ളിക്കാട്ടിന്‌ പൊതുസഭയില്‍ പ്രസംഗിക്കാനും പ്രമേയങ്ങളില്‍ ഒപ്പിടാനും അധികാരമുണ്ട്‌. വോട്ടവകാശം ഉണ്ടാവില്ലെന്ന്‌ മാത്രം. കൊച്ചി ബോള്‍ഗാട്ടി സ്വദേശിയാണ്‌. ഇറാഖിലെയും ജോര്‍ദ്ദാനിലെയും വത്തിക്കാന്‍ സ്ഥാനപതിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇറ്റലിയിലെ ഓസ്‌ത്ര രൂപതയുടെ സ്ഥാനീയ മെത്രാപ്പോലീത്തയുമാണ്‌.
ബോള്‍ഗാട്ടി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഇടവകാംഗങ്ങളായ സി.പി. മാത്യു-എലിസബത്ത്‌ ദമ്പതികളുടെ അഞ്ച്‌ മക്കളില്‍ ഇളയ ആളാണ്‌. കൊച്ചിയില്‍ വൈദിക പട്ടം സ്വീകരിച്ച ശേഷം 1981-ലാണ്‌ റോമിലേക്ക്‌ പോയത്‌.