രക്തം ജീവന്റെ അടയാളമാണെന്നും ജീവന്‍ നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നമ്മുടെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ പറഞ്ഞു.
തിരുവനന്തപുരം വോളണ്ടറി ബ്ലഡ് ഡോണേഴ്‌സ് സൊ സൈറ്റിയുടെ ആഭിമുഖ്യത്തില്‍ സന്നദ്ധ രക്തദാനം നടത്തിയവരെ ആദരിക്കാന്‍ കിഴക്കേകോട്ട ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രക്തദാനം എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്.
വിപരീതമായ അനേകം അനുഭവങ്ങള്‍ കണ്ടുവരുന്നുണ്ട്. എങ്കിലും നന്മകള്‍ വറ്റാത്ത ചില മനസുകള്‍ ഇത്തരം നല്ല ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഒന്നിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. സമൂഹത്തില്‍ ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാണ് ഇത്ത രം നല്ല കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയുന്നതും. നൂറ് തവണ രക്തം ദാനം ചെയ്‌ത വ്യ ക്തിയെക്കുറിച്ച് കേള്‍ക്കുന്നതും നേരില്‍ കാണുന്നതും ആദ്യമാണ്. ഇത് അത്ഭുതവും അതിശയ വും ഉണ്ടാക്കി. ബാവ പറഞ്ഞു. ഇതോടനുബന്ധി ച്ച് നടന്ന സമ്മേളനം ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. നൂറ് തവണ രക്തം ദാനം ചെയ്‌ത സുഭാ ഷ്‌ചന്ദ്ര ബോസ്, ജില്ലയില്‍ കൂടുതല്‍ തവണ രക്തം ദാനം ചെയ്‌ത രാജഗോപാല്‍, ബൈജു നെല്ലിമൂട്, യൂണിറ്റായ ഓള്‍ സെയിന്റ്‌സ് കോളജ്, നിറമരകര എന്‍.എസ്.എസ് പോളി ടെക്‌നിക്, സിംന, ജയേഷ് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‌കി. ചോദ്യങ്ങള്‍ക്ക് ഡോ. സുലോചന മറുപടി നല്‌കി.
IST: Monday, 6 September 2010
-
2010 സെപ്റ്റംബര്‍ 5 ഞായര്‍
രക്ഷാധികാരി
ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്
ചീഫ് എഡിറ്റര്‍
ബെന്നി പുന്നത്തറ
അസോസിയേറ്റ് എഡിറ്റര്‍
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.
എഡിറ്റര്‍
സ്റ്റെല്ലാ ബെന്നി
ജനറല്‍ എഡിറ്റേഴ്സ്
ഫാ. റോയ് വര്‍ഗീസ് പാലാട്ടി സി.എം.ഐ,
ഫാ. സാജന് വട്ടക്കാട്ട്
അസിസ്റ്റന്റ് എഡിറ്റര്‍
ജയ്മോന് കുമരകം
സീനിയര്‍ സബ് എഡിറ്റര്‍
ബിജു സെബാസ്റ്റ്യന്‍





