പ്രകൃതി വിഭവങ്ങള്‍ ഭാവി തലമുറയ് ക്കുവേണ്ടി യുക്തിപൂര്‍വ്വം വിനിയോഗിക്കണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അസംപ്‌ഷന്‍ കോളജില്‍ നടന്ന അന്തര്‍ദേശീയ പരിസ്ഥിതി സെമിനാറില്‍ അധ്യക്ഷത വഹിച്ച്
സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബി ഷപ്. മനുഷ്യന്റെ സുഖകരവും ശാന്തവുമായ ജീവിതത്തിന് പ്രപഞ്ചവിഭവങ്ങളുടെ ശരിയായ വിനിയോഗം അനിവാര്യമാണ്. പരിസ്ഥിതി ഗവേഷണവും പഠനങ്ങളും നിലനില്‌പിനു അനിവാര്യമാണെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസ ഫ് പെരുന്തോട്ടം പറഞ്ഞു. എം.ജി സര്‍ വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വര്‍ഗീസ് സെമിനാര്‍ ഉദ് ഘാടനം ചെയ്‌തു.
പ്രകൃതി മനുഷ്യന്റെ ദൃഷ്‌ടിയില്‍ ചൂഷണ വസ്‌തുവായി മാറിയിരിക്കുകയാണെന്നും നീതി എന്നതിന്റെ മറ്റൊരു നി ര്‍വ്വചനമായി നിലനില്‌പ് മാറണമെന്നും അദ്ദേഹം പറഞ്ഞു. കോളജ് മാനേജര്‍ മോണ്‍. ജോസഫ് നടുവിലേഴം, പി.സി സിറിയക്, ഡോ. ബി.എസ് കോറി, പ്രഫ. സി. ചന്ദ്രമോഹന്‍കുമാര്‍, പ്രഫ. സി.ടി അരവിന്ദ് കുമാര്‍, ഡോ.കെ.സി സാബന്‍, മോന്‍സി തുമ്പുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
എത്യോപ്യയിലെ ആംബോ യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. പി. നടരാജന്‍ `സുസ്ഥിരസ്വാഭാവികത വിഭവ സംരക്ഷ ണം' എന്ന വിഷയത്തിലും കുട്ടനാട് വി കസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ `കുട്ടനാടിന്റെ പരിസ്ഥിതി വിഷയങ്ങള്‍' എന്ന വിഷയത്തിലും പ്രബന്ധങ്ങള്‍ അ വതരിപ്പിച്ചു.
IST: Monday, 6 September 2010
-
2010 സെപ്റ്റംബര്‍ 5 ഞായര്‍
രക്ഷാധികാരി
ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്
ചീഫ് എഡിറ്റര്‍
ബെന്നി പുന്നത്തറ
അസോസിയേറ്റ് എഡിറ്റര്‍
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.
എഡിറ്റര്‍
സ്റ്റെല്ലാ ബെന്നി
ജനറല്‍ എഡിറ്റേഴ്സ്
ഫാ. റോയ് വര്‍ഗീസ് പാലാട്ടി സി.എം.ഐ,
ഫാ. സാജന് വട്ടക്കാട്ട്
അസിസ്റ്റന്റ് എഡിറ്റര്‍
ജയ്മോന് കുമരകം
സീനിയര്‍ സബ് എഡിറ്റര്‍
ബിജു സെബാസ്റ്റ്യന്‍








