IST: Thursday, 9 September 2010

കുണ്ടുകുളം പിതാവിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ സത്യവിരുദ്ധം

മുന്‍മന്ത്രിയും എം.പിയുമായ ലോനപ്പന്‍ നമ്പാടന്റെ ആരോപണം ആത്മകഥ വിറ്റഴിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന്‌ കുണ്ടുകുളം പിതാവിനൊപ്പം ആഫ്രിക്ക ന്‍ യാത്രയിലുണ്ടായിരുന്ന അദ്ദേഹത്തി ന്റെ സെക്രട്ടറി ഫാ. വര്‍ഗീസ്‌ പാലത്തിങ്കല്‍ സണ്‍ഡേ ശാലോമിനോട്‌ പറഞ്ഞു.

ദുബായില്‍പോയി സ്വര്‍ണവും പണ വും സമാഹരിച്ചശേഷം അതുമായാണ്‌ മാര്‍ കുണ്ടുകുളം കെനിയയിലേക്ക്‌ പോ യതെന്ന നമ്പാടന്റെ ആരോപണം ഒട്ടും സത്യം മനസിലാക്കാതെയാണ്‌. ദുബായ്‌ യാത്രയ്‌ക്കുശേഷം നാട്ടില്‍ തിരിച്ചെത്തി രണ്ടു മാസത്തിനു ശേഷമാണ്‌ കെനിയയിലേക്ക്‌ ഞങ്ങള്‍ പോകുന്നത്‌.

അന്ന്‌ നെടുമ്പാശേരിയില്‍ നിന്നും ദു ബായ്‌ വഴിയാണ്‌ നെയ്‌റോബിയിലേക്ക്‌ പോയത്‌. അതിനുമുമ്പും മറ്റൊരവസരത്തിലും ഞാന്‍ ആഫ്രിക്ക സന്ദര്‍ശിച്ചിട്ടുണ്ട്‌. കുണ്ടുകുളം പിതാവ്‌ സ്ഥാപിച്ച നിര്‍മലദാസി സന്യാസിനീ സമൂഹത്തി ന്റെ കെനിയയിലെ മഠങ്ങള്‍ സന്ദര്‍ശിക്കാന്‍ അവരുടെ ക്ഷണപ്രകാരമായിരു ന്നു യാത്ര. വാംബ, ഖരമാര, കോര്‍, നെയ്‌ റോബി എന്നീ സ്ഥലങ്ങളിലെ മഠങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. ഞ ങ്ങള്‍ ദുബായ്‌ എയര്‍ പോര്‍ട്ടിലാണ്‌ ഒരു മണിക്കൂര്‍ ചിലവഴിച്ചത്‌. പുറത്തുപോലും ഇറങ്ങാന്‍ സാധിച്ചിട്ടില്ല. പുറത്തിറങ്ങിയാലല്ലേ ന മ്പാടന്‍ പറയുന്നതുപോലെ സ്വര്‍ണവും പ ണവുമൊക്കെ സമാഹരിക്കാനാകൂ.

കുണ്ടുകുളം പിതാവിന്റെ മ രണം നടന്നിട്ട്‌ 12 വര്‍ഷം പൂര്‍ത്തിയാവുകയാണ്‌. ഇതിനിടയില്‍ പല കാര്യങ്ങള്‍ക്കുമായി നമ്പാടനുമായി എനിക്ക്‌ ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്‌. അന്നൊന്നും ഉണ്ടാകാത്ത സംശയങ്ങളാണ്‌ അദ്ദേഹം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്‌.

നിര്‍മലദാസി സന്യാസ സമൂഹത്തിന്റെ അന്നത്തെ സുപ്പീരിയര്‍ ജനറലായിരുന്ന സിസ്റ്റര്‍ എല്‍സി ചാഴൂര്‍, ബേബി ആലപ്പാ ട്ട്‌ എന്നിവരായിരുന്നു അന്നത്തെ യാത്രയില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നത്‌.

നെയ്‌റോബിയില്‍നിന്ന്‌ 200 കി.മീ. അകലെയുള്ള ഘരമാര മഠത്തില്‍ ഒരാഴ്‌ച തങ്ങിയശേഷമാണ്‌ വാസയിലേക്കു പുറപ്പെട്ടത്‌. അവിടെ ഇറ്റാലിയന്‍ കന്യാസ്‌ത്രീകള്‍ നടത്തുന്ന വലിയ ഒരാശുപത്രിയുണ്ട്‌. ഇതിനടുത്താണ്‌ നിര്‍മ്മലദാസി സന്യാസിനി മഠം. അവിടെ രണ്ടുദിനം ഞങ്ങള്‍ തങ്ങി. ഒരു ദിവസം ഉച്ചഭക്ഷണശേഷം മുപ്പതോളം കന്യാസ്‌ത്രീകളുമായി സംസാരിച്ചു നടക്കുന്നതിനിടെ പിതാവിന്‌ പെട്ടെന്ന്‌ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ച പിതാവ്‌ അന്ത്യകൂദാശ സ്വീകരിച്ചശേഷമാണ്‌ മരിച്ചത്‌.

ലോനപ്പന്‍ നമ്പാടന്റെ മരുമകന്റെ ജ്യേഷ്‌ഠനും മൂന്നു വര്‍ഷംമുമ്പ്‌ മരിച്ചയാളുമായ ജോര്‍ജ്‌ ജോസഫില്‍നിന്നും കേട്ടറിഞ്ഞ കാര്യങ്ങള്‍ എന്ന നിലയിലാണ്‌ ആത്മകഥയില്‍ ഇക്കാര്യങ്ങളൊക്കെ അദ്ദേഹം കുറച്ചതെന്ന്‌ പറയുന്നു. ആഫ്രിക്കന്‍ ഭാഷ അറിയുന്ന ഒരാള്‍ എന്ന നിലയില്‍ അവിടുത്തെ കന്യാസ്‌ത്രീകളാണ്‌ ജോര്‍ജ്‌ ജോസഫിനെ പരിചയപ്പെടുത്തിത്തന്നത്‌. അല്ലാതെ ദുബായ്‌ വഴി വന്ന കാര്യങ്ങളൊന്നും ഇദ്ദേഹത്തിനറിയില്ല. സത്യമിതാണെന്നിരിക്കെ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുകയാണ്‌ നമ്പാടന്‍. വാസയിലേക്ക്‌ ഘോരവനത്തിലൂടെ സഞ്ചരിക്കണമെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ കണ്ടുപിടുത്തം കേട്ടറിവുകളെ മാത്രം അടിസ്ഥാനമാക്കിയാണ്‌.

കുണ്ടുകുളം പിതാവിന്റെ മരണശേഷം മൃതദേഹം എംബാം ചെയ്യാനാണ്‌ ആദ്യം കൊണ്ടുപോയത്‌. വാംബയില്‍നിന്നും ഏഴുപേര്‍ക്ക്‌ കയറാവുന്ന പ്രത്യേക വിമാനത്തില്‍ നെയ്‌റോബിയിലേക്കാണ്‌ കൊണ്ടുപോയത്‌. ഇന്‍സുലിനും മറ്റ്‌ സാധനങ്ങളുമടക്കം തല മാത്രം പുറത്തു കാണാവുന്ന വിധത്തില്‍ അവര്‍ മൃതശരീരം പൊതിഞ്ഞ്‌ തന്നു. സലേഷ്യന്‍ സന്യാസിനികളുടെ ചാപ്പലില്‍ മൃതശരീരം കിടത്തി ദിവ്യബലിയര്‍പ്പിച്ചപ്പോള്‍ 20 വൈദികരോളം സഹകാര്‍മികരുണ്ടായിരുന്നു. ഉദ്ദേശം 250-ഓളം പേര്‍ ആ ദിവ്യബലിയില്‍ പങ്കെടുത്തു. പിന്നീട്‌ നിയമപരമായ പേപ്പറുകളെല്ലാം ശരിയാക്കി വിമാനത്തില്‍ നെടുമ്പാശേരിയില്‍ മൃതദേഹം എത്തിച്ചു.

എയ്‌ഡ്‌സ്‌ രോഗികള്‍ക്കുവേണ്ടിയുള്ള സ്ഥാപനം കെട്ടിപ്പടുക്കാനാണ്‌ പിതാവിന്‌ ആളുകള്‍ പണം നല്‍കിയത്‌. ഇത്‌ തിരിച്ചറിയണമെങ്കില്‍ പെരിങ്ങണ്ടൂരിലെ മാര്‍ കുണ്ടുകുളം കോംപ്ലക്‌സെങ്കിലും നമ്പാടന്‍ വന്നു കാണണം. ഭാവനയില്‍ കഥയുണ്ടാക്കി വ്യക്തികളെ താറടിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല. ഇത്‌ ഒരു ക്രിസ്‌തുശിഷ്യന്‌ ചേര്‍ന്നതാണോ എന്ന്‌ ചിന്തിക്കണമെന്നും ഫാ. വര്‍ഗീസ്‌ പാലത്തിങ്കല്‍ പറഞ്ഞു.