IST: Thursday, 9 September 2010

സഭൈക്യത്തെക്കുറിച്ച്‌ സിമ്പോസിയം

സഭൈക്യശ്രമങ്ങളുടെ ഭാവിപരിപാടികളെക്കുറിച്ച്‌ വിശകലനം ചെയ്യാന്‍ വത്തിക്കാനില്‍ സി മ്പോസിയം നടത്തി. ചര്‍ച്ചകളില്‍ വിവിധ സഭകളില്‍ നിന്നുള്ള അ നേകം ദൈവശാസ്‌ത്രജ്ഞന്‍മാര്‍ പങ്കെടുത്തു. ലൂഥറന്‍, റിഫോംമ്‌ഡ്‌, ആംഗ്ലിക്കന്‍, മെത്തഡിസ്റ്റ്‌ തുടങ്ങിയ സഭകളിലെ പണ്‌ഡിതര്‍ സഭൈക്യകൗണ്‍സില്‍ തലവന്‍ കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്‌പറിന്റെ പ്രത്യേക ക്ഷണം സ്വീകരി ച്ച്‌ സിമ്പോസിയത്തില്‍ പങ്കെടുത്തു. സഭൈക്യത്തിന്റെ 40 വര്‍ഷങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന പുസ്‌തകം ചടങ്ങില്‍ ചര്‍ച്ചചെയ്‌തു. വിളവെടുപ്പ്‌: എക്യുമെനിക്കല്‍ ഡയലോഗ്‌ രംഗത്തെ അടിസ്ഥാന വിശ്വാസവശങ്ങള്‍ എന്നതാണ്‌ പുസ്‌തകത്തിന്റെ ടൈ റ്റില്‍.
40 വര്‍ഷത്തെ സഭൈക്യശ്രമങ്ങളെയും അതിന്റെ വിജയത്തെ യും കുറിച്ച്‌ ഈ പുസ്‌തകം പ്ര തിപാദിക്കുന്നു. സഭൈക്യരംഗത്തെ വിജയം വിലയിരുത്തുന്നതോടൊപ്പം അതിന്റെ ഭാവിപരിപാടികളെക്കുറിച്ചും മുന്നേറ്റങ്ങ ളെ വിശ്വാസികളിലേക്കെത്തിക്കുന്നതിനെക്കുറിച്ചും വിശദമായി ചര്‍ച്ചനടത്തി.