ദൈവത്തിന്റെ ഇഷ്‌ടമാണ് സഭകള്‍ ഒന്നായി നില്‍ക്കേണ്ടതെന്നും അത് എല്ലാ അര്‍ത്ഥത്തിലും നിറവേറ്റുവാന്‍ എല്ലാ ക്രൈസ്‌തവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും അര്‍മിനീയന്‍ ഓര്‍ത്തഡോ ക്‌സ് സഭാ തലവനും വേള്‍ഡ് റിലിജിയന്‍സ് ഫോര്‍ പീസ്
പ്ര സ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റുമായ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ പ്രസ്‌താവിച്ചു. അരാം കാതോലിക്കയ്‌ക്ക് ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ് ഹൗസില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശങ്ങള്‍ ലംഘിക്കുമ്പോഴും പ്രതിസന്ധികള്‍ നേ രിടുമ്പോഴും അര്‍മീനിയന്‍ സഭ ശക്തമായി പ്രതികരിക്കാറുണ്ടെ ന്നും എല്ലാ ക്രൈസ്‌തവ സഭകളുമായി അര്‍മീനിയന്‍ സഭ സഹകരണത്തിലും സംവാദത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു. അര്‍മീനിയന്‍ സഭ ബിഷപ്പുമാരായ ആര്‍ച്ച്‌ബിഷപ് സെബൗസര്‍ക്കീസിയന്‍, ബിഷപ് നരേഗ് അലേ മെസിയാന്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, വികാരി ജനറല്‍മാരായ ഡോ. മാത്യു വെള്ളാനിക്കല്‍, ഫാ. ജോസഫ് നടുവിലേഴം എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ഓര്‍ത്തഡോക്‌സ് സഭകള്‍ ആഗോള സ ഭകളുടെ ഭാഗമാണെന്ന് കോട്ടയത്ത് നടന്ന പ്രാര്‍ ത്ഥനാസമ്മേളനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. വിവിധ സഭകള്‍ ഒരു കുടുംബമായി കാണണം. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പൊതുവായ വിശ്വാസത്തിലുള്ള ഐക്യം ആഴത്തിലുള്ളതാണ്. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പൊ തുവായ സഹകരണവും ക്ഷമയും ഉണ്ടാകണമെന്നും പരിശുദ്ധ അരാം കാതോലിക്കാ പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. ശ്രേഷ്‌ഠ നിയുക്ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ്, ഇരുസഭകളിലെയും എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മിറ്റി പ്രസിഡന്റുമാരായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ബിഷപ് നരേഗ് അല്‍മെസിയാന്‍ എന്നിവര്‍ സമാധാന സൗഹാര്‍ദ്ദ ശുശ്രൂഷയ്‌ക്ക് നേതൃത്വം നല്‍കി. പുതുപ്പള്ളി പള്ളി, ചന്ദനപ്പള്ളി പള്ളി എന്നിവിടങ്ങളില്‍ പരിശുദ്ധ അരാം കാതോലിക്ക സന്ദര്‍ശനം നടത്തി.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരിശുദ്ധ അരാം പ്രഥമന്‍ ബാവയ്‌ക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കി.
എക്യുമെനിസത്തിനുവേണ്ടി എല്ലാവരും പരിശ്രമിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ `ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ്' സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭ എനിക്ക് നല്‌കിയ ഉപഹാരം അര്‍മീനിയന്‍ സഭയ്‌ക്ക് നല്‌കിയ ബഹുമതിയായി കാണുന്നുവെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
സന്തോഷിക്കുന്ന സമൂഹമാണ് സഭയെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയും അര്‍മീനിയന്‍ സഭയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ആഴം ശ്രേഷ്‌ഠ നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി കെ.വി തോമസ് ഉദ്‌ഘാടനം ചെയ്‌തു. പരിശുദ്ധ അരാം ബാവയ്‌ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ഡോ. വിജു ജേക്കബ്, ജോയി പി ജേക്കബ,് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‌കി ആദരിച്ചു. സമ്മേളനത്തില്‍ യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ചാന്‍സിയന്‍ സഭയുടെ യൂഹാനോന്‍ മാര്‍ ജോസഫ്, ഡോ തോമസ് മാര്‍ അത്തനാസിയോസ്, ധനപാലന്‍ എം.പി, എം.എം മോനായി എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിച്ചു.
IST: Thursday, 9 September 2010
-
2010 സെപ്റ്റംബര്‍ 5 ഞായര്‍
രക്ഷാധികാരി
ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്
ചീഫ് എഡിറ്റര്‍
ബെന്നി പുന്നത്തറ
അസോസിയേറ്റ് എഡിറ്റര്‍
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.
എഡിറ്റര്‍
സ്റ്റെല്ലാ ബെന്നി
ജനറല്‍ എഡിറ്റേഴ്സ്
ഫാ. റോയ് വര്‍ഗീസ് പാലാട്ടി സി.എം.ഐ,
ഫാ. സാജന് വട്ടക്കാട്ട്
അസിസ്റ്റന്റ് എഡിറ്റര്‍
ജയ്മോന് കുമരകം
സീനിയര്‍ സബ് എഡിറ്റര്‍
ബിജു സെബാസ്റ്റ്യന്‍





