IST: Thursday, 9 September 2010

വിശുദ്ധ പത്രോസിന്റെ കാശ്‌

പത്രോസാകുന്ന പാറമേല്‍ പണിത പള്ളിയായ സാര്‍വത്രിക സഭയുടെയും പത്രോസി ന്റെ സിംഹാസനമായ പരിശുദ്ധ സിംഹാസനത്തിന്റെയും അനുദിന നടത്തിപ്പിനും ഭാവിവികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി സഭാവിശ്വാസികള്‍ മാര്‍പാപ്പയ്‌ക്ക്‌ നല്‍കുന്ന സംഭാവനയാണ്‌ പത്രോസിന്റെ കാശ്‌ (Peter?s Pence) എന്ന്‌ അറിയപ്പെടുന്നത്‌. സഭാപ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുന്ന രീതി ആദിമസഭയില്‍ ഉണ്ടായിരുന്നു. നടപടിപുസ്‌തകത്തില്‍ ഇതിനെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. ``പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റ്‌കിട്ടിയ തുക അപ്പസ്‌തോലന്മാരുടെ കാല്‍ക്കല്‍വച്ചു. അത്‌ ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച്‌ വിതരണം ചെയ്യപ്പെട്ടു'' (4:34-35). ``ശിഷ്യന്മാെരല്ലാവരും തങ്ങളുടെ കഴിവനുസരിച്ച്‌ സഹോദരര്‍ക്ക്‌ ദുരിതാശ്വാസം എത്തിച്ചുകൊടുക്കുവാന്‍ തീരുമാനിച്ചു'' (11:29). ആദിമസഭയിലുണ്ടായിരുന്ന ഈ പാരമ്പര്യം പില്‍ക്കാലത്ത്‌ അതിവിപുലമായി. ദൈവം നല്‍കുന്ന സമ്പത്തിന്റെ ഓഹരി സഭാപ്രവര്‍ത്തനങ്ങള്‍ക്കും ഉപവി പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്നതില്‍ ക്രൈസ്‌തവര്‍ അഭിമാനം കൊണ്ടിരുന്നു.

എട്ടാം നൂറ്റാണ്ടോടെ യൂറോപ്പിലെ ആഗ്ലോസാസണ്‍ (Anglo-Saxons) ട്രൈബല്‍ ജനവിഭാഗം എല്ലാ വര്‍ഷവും സാമ്പത്തിക ഓഹരി മാര്‍പാപ്പയ്‌ക്ക്‌ എത്തിച്ചുകൊടുക്കാന്‍ തുടങ്ങി. ഇവര്‍ നല്‍കുന്ന സംഭാവനയ്‌ക്ക്‌ വിശുദ്ധ പത്രോസിനായുള്ള സംഭാവന (Denarius Sancti Petri - Alms of Saint Peter) എന്ന്‌ വിളിക്കാന്‍ തുടങ്ങി. പില്‍ക്കാലത്ത്‌ ആഗ്ലോസാസണ്‍ ട്രൈബിന്റെ നല്ല മാതൃക പിന്‍തുടര്‍ന്ന്‌ യൂറോപ്പിലെ കത്തോലിക്ക രാജ്യങ്ങളും രാജാക്കന്മാരും ജനവിഭാഗങ്ങളും മാര്‍പാപ്പയ്‌ക്ക്‌ സംഭാവന നല്‍കുന്ന പതിവ്‌ ആരംഭിച്ചു. വത്തിക്കാന്‍ ഇത്തരത്തില്‍ ലഭിക്കുന്ന സംഭാവനകളുടെ കണക്കുകള്‍ ഓരോ വര്‍ഷവും കൃത്യമായി പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയതോടെ പത്രോസിന്റെ കാശ്‌ ഏറ്റവും കൂടുതല്‍ നല്‍കാന്‍ യൂറോപ്പിലെ കത്തോലിക്ക രാജ്യങ്ങള്‍ മത്സരിച്ചു. അങ്ങനെ ഈ ഇനത്തില്‍ സാര്‍വത്രിക സഭയ്‌ക്ക്‌ ലഭിച്ചിരുന്ന വരുമാനത്തില്‍ ഭീമമായ വര്‍ദ്ധനയുണ്ടായി. ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ ആവേശത്തോടെയും സന്തോഷത്തോടെയും പത്രോസിന്റെ സിംഹാസനത്തിന്‌ സംഭാവനകള്‍ നല്‍കിയതോടെ ലോകത്തില്‍ കാരുണ്യപ്രവൃത്തികള്‍ നിര്‍വഹിക്കുന്നതില്‍ എല്ലാ രാജ്യങ്ങളുടെയും അന്തര്‍ദേശീയ സാമൂഹിക സംഘടനകളുടെയും വളരെ മുന്നിലായി വത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍.

1871 വരെ പത്രോസിന്റെ കാശ്‌ നല്‍കുന്ന സമ്പ്രദായം ക്രമീകൃതമായിരുന്നില്ല. സാര്‍വത്രിക സഭയ്‌ക്ക്‌ സാമ്പത്തിക സഹാ യം നല്‍കുന്നതില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളോ ചട്ടങ്ങളോ ഉണ്ടായിരുന്നില്ല. സാര്‍വത്രിക സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പല രൂപതകളും സഹായം നല്‍കുന്നത്‌ സര്‍വസാധാരണമായതോടെ പത്രോസിന്റെ കാശ്‌ സ്വീകരിക്കുന്നതിന്‌ നിയമങ്ങളും ചട്ടങ്ങളും അനിവാര്യമായി. പ്രത്യേകിച്ച്‌, താരതമ്യേന ദരിദ്രമായ രൂപതകള്‍ സമ്പന്ന രൂപതകളേക്കാള്‍ കൂടുതല്‍ തുക സംഭാവനയായി നല്‍കിയപ്പോള്‍ സംതുലിതാവസ്ഥ നടപ്പിലാക്കുന്നതിന്‌ നിയമങ്ങള്‍ ആവശ്യമായി വന്നു. 1871 ആഗസ്റ്റ അ ഞ്ചിന്‌ വാഴ്‌ത്തപ്പെട്ട പീയൂസ്‌ ഒമ്പതാമന്‍ മാര്‍പാപ്പ (1846-1878) പത്രോസിന്റെ കാശിനെക്കുറിച്ച്‌ Saepe Venerabilis എന്ന പേരില്‍ ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. ഈ ചാക്രികലേഖനത്തിലൂടെ പത്രോസിന്റെ കാശ്‌ നല്‍കുന്നതിന്‌ ചില ക്രമങ്ങള്‍ സാര്‍വത്രിക സഭയില്‍ നടപ്പിലാക്കി. ദരിദ്രനും സമ്പന്നനും ഒരുപോലെ സഭയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക്‌ സംഭാവന ചെയ്യുന്നത്‌ ക്രൈ സ്‌തവ ധര്‍മ്മമാണെന്ന്‌ പീയൂസ്‌ ഒമ്പതാമന്‍ മാര്‍പാപ്പ പഠിപ്പിച്ചു.

പില്‍ക്കാലത്ത്‌ സാര്‍വത്രിക സഭയെ നയിച്ച എല്ലാ മാര്‍പാപ്പമാരും ക്രൈസ്‌തവ ധര്‍മ്മമായ പരസഹായം പ്രോത്സാഹിപ്പിക്കുന്നതിന്‌ നടപടികള്‍ കൈക്കൊണ്ടു. ആധുനിക മാര്‍പാപ്പമാരില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്‌ പരോപകാര പുണ്യം ക്രൈസ്‌തവ ധര്‍മ്മമായി വിശ്വാസികളില്‍ എത്തിക്കുന്നതില്‍ വിജയിച്ചിട്ടുള്ളത്‌. 2003 ഫെബ്രുവരി 28-ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ മേഖലയില്‍ നടത്തിയ ഇടപെടലും ശ്രദ്ധിക്കപ്പെട്ടിരുന്നു. സമ്പന്നരും സമ്പന്ന രാഷ്‌ട്രങ്ങളും അധികമായി സംഭരിച്ചുവച്ചിരിക്കുന്ന സമ്പത്ത്‌ ദരിദ്ര രാഷ്‌ട്രങ്ങളുടേയും പാവപ്പെട്ടവന്റേയുമാണെന്നും അത്‌ അവകാശപ്പെട്ടവര്‍ക്ക്‌ തിരിച്ച്‌ നല്‍കണമെന്നും ജോണ്‍ പോള്‍ മാര്‍പാപ്പാ വാദിച്ചു. പങ്കുവയ്‌ക്കലിന്റെ ഒരു നവസംസ്‌കാരം ആധുനിക ലോകത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍ ജോണ്‍ പോള്‍ മാര്‍പാപ്പ നടത്തിയ ഇടപെടലുകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ സമ്പന്ന രാജ്യങ്ങളെ മാര്‍പാപ്പ നിര്‍ബന്ധിച്ചിരുന്നു. സാര്‍വത്രിക സഭയുടെ നേതൃത്വത്തില്‍ പത്രോസിന്റെ കാശ്‌ ഉപയോഗിച്ചുകൊണ്ട്‌ പാവപ്പെട്ടവരെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും വിവിധപദ്ധതികളും സഭ ആവിഷ്‌കരിച്ചു.

2005 ഫെബ്രുവരി 25-ന്‌ റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്‌ക്ക്‌ മുമ്പില്‍ തടിച്ചുകൂടിയ ജനങ്ങളോട്‌ ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പാ പത്രോസിന്റെ കാശിനെക്കുറിച്ചായിരുന്നു സംസാരിച്ചത്‌. സഭയുടെ സാര്‍വത്രികതയില്‍ പങ്കുകാരാകുവാനുള്ള അവസരമായിട്ടാണ്‌ മാര്‍പാപ്പ പത്രോസിന്റെ കാശിനെ വിശേഷിപ്പിച്ചത്‌. മാര്‍പാപ്പയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സമര്‍പ്പണം നടത്തുമ്പോള്‍ പരിശുദ്ധ സിംഹാസനത്തോടുള്ള വി ധേയത്വമാണ്‌ വിശ്വാസികള്‍ പ്രകടിപ്പിക്കുന്നതെന്ന്‌ പരിശുദ്ധ പിതാവ്‌ അഭിപ്രായപ്പെട്ടു. ക്രൈസ്‌തവ വിശ്വസത്തിന്റെ ശരിയായ പ്രകടനം പരസേ്‌നഹത്തിലൂടെയാണ്‌ നിര്‍വഹിക്കുന്നത്‌. പത്രോസിന്റെ കാശ്‌ പരസ്‌നേഹ പ്രവൃത്തികള്‍ക്കുള്ളതാണ്‌. ഇതിലേക്ക്‌ സംഭാവന ചെയ്യുമ്പോള്‍ സാര്‍വത്രിക സഭയുടെ പരസ്‌നേഹ പ്ര വൃത്തിയിലാണ്‌ വ്യക്തികള്‍ പങ്കുകാരാകുന്നത്‌. മാര്‍പാപ്പയ്‌ക്കായി സാമ്പത്തിക സംഭാവന നല്‍കുമ്പോള്‍ വിശാലമായ സാര്‍വത്രികമാനം ഉള്‍ക്കൊള്ളുവാനും വിശ്വാസികള്‍ക്ക്‌ സാധിക്കുന്നു.

പത്രോസിന്റെ കാശിലേയ്‌ക്കായി കഴിഞ്ഞകാലങ്ങളില്‍ ഏ റ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളത്‌ അമേരിക്കയിലെ സഭയാണ്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാനൂറ്‌ കോടിയിലധികം രൂപ പത്രോസിന്റെ കാശിനത്തില്‍ വിശ്വാസികള്‍ മാര്‍പാപ്പയ്‌ക്ക്‌ സംഭാവനയായി നല്‍കിയിട്ടുണ്ട്‌. ഇതില്‍ മുപ്പത്‌ ശതമാനത്തിലധികം തുക അമേരിക്കയിലെ കത്തോലിക്ക വിശ്വാസികള്‍ മാര്‍പാപ്പയ്‌ക്ക്‌ നല്‍കിയതാണ്‌.
സാധാരണ സാര്‍വത്രിക സഭാപ്രവര്‍ത്തനങ്ങള്‍ക്ക്‌ സംഭാവന നല്‍കുന്നതില്‍ ഇറ്റലി രണ്ടാം സ്ഥാനത്തും ജര്‍മ്മനി മൂന്നാം സ്ഥാനത്തുമാണ്‌. സാധാരണയായി എല്ലാവര്‍ഷവും ലഭിക്കുന്ന തുക അതാത്‌ വര്‍ഷം തന്നെ ചിലവഴിക്കുകയാണ്‌ പതിവ്‌. കരുതല്‍ ധനമായി മാറ്റിവയ്‌ക്കാറില്ല.

സാര്‍വത്രിക സഭയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ `കോര്‍ ഊനും' വഴിയാണ്‌ ഭൂരിഭാഗം തുകയും ചെലവഴിക്കുന്നത്‌. ജൂണ്‍ 29-നാണ്‌ സാര്‍വത്രിക സഭയില്‍ വിശുദ്ധ പത്രോസിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്‌. ഈ തിരുന്നാളിന്‌ തൊട്ട്‌ മു മ്പുവരുന്ന ഞായറാഴ്‌ച പത്രോസിന്റെ കാശിന്റെ ഞായറാഴ്‌ചയായി ആചരിക്കുന്നു. അന്നേദിവസം വിദേശരാജ്യങ്ങളിലെ കത്തോലിക്കര്‍ ആവേശപൂര്‍വ്വം മാര്‍പാപ്പയ്‌ക്കായി സംഭാവന നല്‍കാറുണ്ട്‌. ഭാരതസഭയില്‍ മിഷന്‍ ഞായര്‍ ഉത്സാഹപൂര്‍വ്വം ആചരിക്കാറുണ്ടെങ്കിലും പത്രോസിന്റെ കാശിന്റെ ഞായര്‍ അതേ രീതിയില്‍ കൊണ്ടാടാറില്ല.

പത്രോസിന്റെ കാശ്‌ പിരിക്കുവാനായി പ്രത്യേക ഞായറാഴ്‌ച തന്നെയുണ്ടെങ്കിലും ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികള്‍ ദിനം പ്രതി മാര്‍പാപ്പയ്‌ക്ക്‌ പത്രോസിന്റെ കാശിലേ ക്കാ യി സംഭാവന അയ്‌ക്കാറുണ്ട്‌. ഇതിന്റെ സ്വീകരണത്തിനും ഇവയുമായി ബന്ധപ്പെട്ട കര്‍ത്തവ്യനിര്‍വഹണത്തിനുമായി വത്തിക്കാന്‍ കൊട്ടാരത്തില്‍ പ്രത്യേക കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്‌.
വൈദികവര്‍ഷം പ്രമാണിച്ച്‌ മിഷന്‍ രാജ്യങ്ങളില്‍ സേവനം അനുഷ്‌ഠിക്കുന്ന പുരോഹിതര്‍ക്കായി ഈ വര്‍ഷം പത്രോസിന്റെ കാശ്‌ വിഭാഗത്തില്‍ സംഭാവനകള്‍ ലഭിക്കുന്നു. പ്രത്യേകിച്ച,്‌ ആഫ്രിക്കന്‍-ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ മിഷന്‍ പ്ര വര്‍ത്തന മേഖലകളില്‍ അടിസ്ഥാന സൗകര്യം പോലുമില്ലാതെയാണ്‌ പല വൈദികരും സേവനം അനുഷ്‌ഠിക്കുന്നത്‌. വി വിധ നിയോഗങ്ങളോടെ പത്രോസിന്റെ കാശിലേക്കായി വിശ്വാസികള്‍ സംഭാവന അയക്കാറുണ്ടെങ്കിലും ദുരന്തനിവാരണത്തി നും ദരിദ്രരുടെ ഉന്നമനത്തിനുമായി മാത്രമേ വത്തിക്കാന്‍ പത്രോസിന്റെ കാശ്‌ വിനിയോഗിക്കാറുള്ളൂ. മാര്‍പാപ്പയ്‌ക്ക്‌ പത്രോസി ന്റെ കാശിലേക്കായി സംഭാവന നല്‍കുന്നതിനും പത്രോസിന്റെ കാശിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനും താഴെകാണിച്ചിരിക്കുന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌: Peter?s Pence Office, Citᠤ鬠Vaticano ? 00120, Roma, Italy, Tel.: 0039.06.6988.4851, Fax.: 0039.06.6988.3954, E-mail: This e-mail address is being protected from spambots. You need JavaScript enabled to view it