ഊഞ്ഞാലാടി എന്ന ഗ്രാമം. കുണുങ്ങിയൊഴുകുന്ന പുഴകളും പൊന്ന് വിളഞ്ഞു കിടക്കുന്ന നെല്‍വയലുകളും നിറഞ്ഞ നാട്. ഇവിടെയാണ് അന്നക്കുട്ടിയും കുടുംബവും താമസിക്കുന്നത്.
ഉണ്ണിപ്പൂക്കള്‍
ഉപകാരം ചെയ്‌താല്‍...
ഈജിപ്‌തിലെ മേരി
ഒരു മഹാപ്രഭുവിന് ഒരു മകളുണ്ടായിരുന്നു. കൗമാരപ്രായത്തില്‍ത്തന്നെ പ്രായപൂര്‍ത്തിവന്ന യുവതിയുടെ ആരോഗ്യം അവള്‍ക്കുണ്ടായിരുന്നു. പല രാജ്യങ്ങളിലും അവള്‍ക്ക് കൊ ട്ടാരങ്ങള്‍ ഉണ്ടായിരുന്നു. ജീവി തം ആസ്വദിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു.
ഒരു ഇന്റര്‍നെറ്റ് കഥ
പ്രിയപ്പെട്ട കൂട്ടുകാരേ,
ഇന്റര്‍നെറ്റ് യുഗമാണല്ലോ ഇത്. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലായെന്നതും ഇന്റര്‍നെറ്റ് അറിയില്ലെന്നതുമൊക്കെ അപമാനകരമാണെന്നും ഈ ലോകത്ത് ജീവിക്കാന്‍ അര്‍ഹതയില്ലാത്തതാണെന്ന മട്ടിലുള്ള ചില പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഈമെയില്‍ വഴിയായി പ്രചരിക്കുന്ന ഒരു കഥ കേള്‍ക്കൂ.
മൈക്രോസോഫ്‌റ്റ് കമ്പനിയില്‍ ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ ഇന്റര്‍വ്യൂവിനെത്തി. അയാള്‍ ഇന്റര്‍വ്യൂ പാസായി. അപ്പോള്‍ മാനേജര്‍ പറഞ്ഞു. ``നിങ്ങളെ അപ്പോയ്‌ന്റ് ചെയ്‌തിരിക്കുന്നു. അതിന് മുമ്പ് ഒരു ഫോം പൂരിപ്പിച്ചുതരണം. നിങ്ങളുടെ ഈമെയില്‍ ഐഡിയും വേണം.''
``ഈമെയില്‍ ഐഡിയോ?'' ചെറുപ്പക്കാരന്‍ അത്ഭുതപ്പെട്ടു. അങ്ങനെയൊന്നിനെക്കുറിച്ച് അയാള്‍ കേട്ടിട്ടുണ്ടായിരുന്നില്ല. ``എനിക്ക് ഈ മെയില്‍ ഐഡിയില്ല''. ചെറുപ്പക്കാരന്‍ അറിയിച്ചു. അപ്പോള്‍ ഞടുങ്ങിയത് മാനേജരാണ്. `` ഈ മെയില്‍ ഐഡി ഇല്ലേ? അതിനര്‍ത്ഥം നിങ്ങള്‍ ജീവിച്ചിരിപ്പില്ല എന്നാണ്. ജീവിച്ചിരിക്കാത്ത ഒരാള്‍ക്ക് ജോലി നല്‌കാനാവില്ല.''
ചെറുപ്പക്കാരന്‍ വിഷമത്തോടെ പുറത്തേക്കിറങ്ങി. അയാളുടെ കയ്യില്‍ ആകെയുണ്ടായിരുന്നത് ഇരുപത് ഡോളറാണ്. അയാള്‍ക്ക് പെട്ടെന്ന് ഒരാശയം തോന്നി. ഇരുപത് ഡോളര്‍ കൊണ്ട് അയാള്‍ ഒരു പെട്ടി തക്കാളി വാങ്ങി. അത് വീടുവീടാന്തരം കൊണ്ടുനടന്ന് വിറ്റു. ഉച്ചയായപ്പോഴേയ്‌ക്കും അയാള്‍ക്ക് 36 ഡോളര്‍ കിട്ടി. വൈകുന്നേരമായപ്പോള്‍ 65 ഡോളറും. അങ്ങനെ അയാളൊരു ബിസിനസുകാരനായി. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ലോറികളും ഗോഡൗണുകളുമുള്ള വലിയൊരു ബിസിനസുകാരനായി അയാള്‍ മാറി.
അപ്പോഴാണ് അയാളെ ഒരു ഇന്‍ഷുറന്‍സ് പ്രതിനിധി സമീപിച്ചത്. അയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആകര്‍ഷകമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന സ്‌കീം ആണ് പ്രതിനിധി പങ്കുവച്ചത്. ഒടുക്കം സെയില്‍സ്‌മാന്‍ അയാളോട് ഈമെയില്‍ ഐഡി ചോദിച്ചു.
``എനിക്ക് ഈമെയില്‍ ഐഡിയില്ല.'' സെയില്‍സ്‌മാന്‍ ഞെട്ടി. ഇത്രയും വലിയ ബിസിനസുകാരനായ താങ്കള്‍ക്ക് ഈമെയില്‍ ഐഡിയില്ലെന്നോ? അടുത്ത നിമിഷം സെയില്‍സ്‌മാന്‍ അയാളെ പ്രോത്സാഹിപ്പിക്കാനായി പറഞ്ഞു.
``ഈമെയില്‍ ഐഡി ഇല്ലാതിരുന്നിട്ടുപോലും താങ്കള്‍ ഇത്രയേറെ വലിയവനായി. അപ്പോള്‍ ഈമെയില്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ ആരാകുമായിരുന്നുവെന്ന് സങ്കല്‌പിച്ചുനോക്കൂ''
``സങ്കല്‌പിക്കാനൊന്നുമില്ല. മൈക്രോസോഫ്‌റ്റിലെ പ്യൂണാകുമായിരുന്നു...'' അതായിരുന്നു ബിസിനസുകാരന്റെ മറുപടി.
ചില ഗുണപാഠങ്ങളും ഈ കഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1. ഇന്റര്‍നെറ്റ് നിങ്ങളുടെ ജീവിതത്തിലേക്കുള്ള വഴിതുറക്കുമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.
2 ഈമെയില്‍ ഐഡിയും ഇന്റര്‍നെറ്റും ഇല്ലെങ്കിലും ദൈവം തരുന്ന കഴിവ് വേണ്ടവിധം വിനിയോഗിച്ചാല്‍ ആര്‍ക്കും വലിയവനാകാം സമ്പന്നനാകാം.
സ്‌നേഹത്തോടെ
ചേട്ടായി
അനുഗ്രഹത്തിന്റെ മല്ലയുദ്ധം
ഉണ്ണിക്കുട്ടന്‍ പത്തു വയസുള്ള കുട്ടിയാണ്. കഥ കേള്‍ക്കുന്നത് അവന് വലിയ ഇഷ്‌ടമാണ്. അവന്റെ വല്യപ്പച്ചനാണ് റിട്ടയേഡ് യു.പി സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ കുരുവിളസാര്‍. കുരുവിളസാറിന്റെ മകന്റെ മകനാണ് ഉണ്ണിക്കുട്ടന്‍. അവന്‍ സ്‌കൂളു കഴിഞ്ഞു
പാഠം ഒന്ന്: അധ്യാപകരെ ബഹുമാനിക്കുക
പ്രിയ കൂട്ടുകാരേ,
ഒരു റിട്ടയേര്‍ഡ് അധ്യാപിക പറഞ്ഞ സംഭവമാണിത്. തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശസ്‌കൂളില്‍ ലീവ് വേക്കന്‍സിയില്‍ പത്താം ക്ലാസിലെ അധ്യാപികയായി എത്തിയതായിരുന്നു അവര്‍. അച്ചടക്കമോ അനുസരണമോ തീരെ ഇല്ലാത്ത
സ്വര്‍ഗത്തില്‍ വീട് പണിയാന്‍
ഒരിക്കല്‍ ഒരു ധനവാന്‍ ഈശോ യെ വിരുന്നിനു ക്ഷണിച്ചു. ഈശോ ആ വീട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ ര ണ്ട് അനാഥക്കുട്ടികള്‍ വാതില്‍ക്കല്‍ നിന്നു ഭിക്ഷ യാചിച്ചു. വീട്ടുടമസ്ഥന്‍ അവരെ ആട്ടിയോടിച്ചു. വിശപ്പടക്കാന്‍ ഒരു കഷണം റൊട്ടിയാണ്
കരയുന്നവരുടെ കൂടെ കരയുക
പ്രിയ കൂട്ടുകാരേ,
സ്‌കൂളില്‍ ഒരു മത്സരം നടക്കുകയാണ്. മറ്റുള്ളവരെ നന്നായി പരിഗണിക്കുന്ന കുട്ടിയെ തിരഞ്ഞെടുക്കുകയാണ് ആ മത്സരത്തിന്റെ പ്രത്യേകത. ഒടുവില്‍ സമ്മാനാര്‍ഹനെ ഒരു വിദഗ്‌ധ സമിതി തിരഞ്ഞെടുത്തു. അവന്‍ മറ്റുള്ളവരെ പരിഗണിച്ച വിധം
More...
Page 1 of 2





